FIFA World Cup The History Untold

FIFA World Cup The History Untold

യുറഗ്വായില് തുടങ്ങി ഖത്തറില് എത്തിനില്ക്കുന്ന ലോക ഫുട്ബോള് ചരിത്രത്തിന്റെ അറിയാക്കഥകളുമായി പ്രമുഖ കളിയെഴുത്തുകാരും താരങ്ങളും ആരാധകരും അണിനിരക്കുന്നു | History of the FIFA World Cup

Episodes

November 20, 2022 12 mins
ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമെ ബാക്കിയുള്ളു. ലോകം ഫുട്‌ബോള്‍ ആവേശത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. ഒപ്പം മാതൃഭൂമിയും. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ഇഷ്ട ടീമിനെപറ്റിയുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Mark as Played
മെസിയും നെയ്മറും ക്രിസ്റ്റ്യാനൊയും ഉണ്ടായിട്ടും അര്‍ജന്റീനയും ബ്രസീസും പോര്‍ച്ചുഗുലും നിറംമങ്ങിയ ലോകകപ്പാണ് 2018ലേത്. വേഗത കൊണ്ട് എംബാപ്പെയും ചടുലത കൊണ്ട് ലൂക്ക മോഡ്രിച്ചുമായിരുന്നു റഷ്യയുടെ താരങ്ങള്‍. ക്രൊയേഷ്യയെ കീഴടക്കി ഫ്രാന്‍സ് കിരീടം ചൂടിയ ലോകകപ്പ് മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് സ്‌പോര്‍ട്ട് ന്യൂസ് എഡിറ്റര്‍ ആയ പി.ടി ബേബി ആണ്. റഷ്യന്‍ ലോകകപ്പിന്റെ അനുഭവങ്ങളുമായി പി.ടി ബേബിയും കളിയെഴുത്തുകാരനും മാതൃഭൂമി സീനിയര്‍ ...
Mark as Played
2014 ലോകകപ്പ് ഓര്‍മ്മിക്കപ്പെടുന്നത് ബ്രസീലിന്റെ ദയനീയ പരാജയത്തിന്റെ പേരിലായിരിക്കും. സ്വന്തം നാട്ടില്‍ വെച്ചു നടന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ 7-1 നാണ് അന്ന് ബ്രസീല്‍ ജര്‍മ്മനിയോട് തോല്‍ക്കുന്നത്. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരു പരാജയം ആദ്യമായിട്ടായിരിക്കും. ഫൈനല്‍ വരെയെത്തിയ മെസിയുടെയും അര്‍ജന്റീനയുടെയും കുതിപ്പും 2014 ലോകകപ്പിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ബ്രസീല്‍ ലോകകപ്പ് മാതൃഭൂമിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട...
Mark as Played
അതുവരെ അത്ര പ്രചാരമില്ലാതിരുന്ന ടിക്കി ടാക്ക എന്ന ശൈലി ലോകകപ്പില്‍ ആദ്യമായി പരീക്ഷിക്കുന്നത് 2010ല്‍ സ്‌പെയിനാണ്. പുത്തന്‍ കളിരീതി പരീക്ഷിച്ചു എന്നുമാത്രമല്ല സ്‌പെയിന്‍ ലോക കിരീടം ചൂടുകയും ചെയ്തു. അന്ന് ലോകകപ്പിന് ആതിദ്യം വഹിച്ചത് സൗത്ത് ആഫ്രിക്കയായിരുന്നു. മാതൃഭൂമിയ്ക്ക് വേണ്ടി അന്ന് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് ഡെപ്യൂട്ടി എഡിറ്ററായിരുന്ന എം.പി സുരേന്ദ്രനാണ്. ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അനുഭവങ്ങള്‍ ...
Mark as Played
2006 ഫുട്‌ബോള്‍ ലോകകപ്പ് അവശേഷിച്ച കണ്ണീര്‍ ചിത്രമാണ് സിദാന്‍. വീണ്ടും ഫ്രാന്‍സ് കിരീടത്തിലേക്ക് എന്ന് കരുതിയൊരു നിമിഷത്തില്‍ ആണ് മറ്റാരാസിയെ നെഞ്ചിനിടിച്ച് സിദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോകുന്നത്. റഫറി ചുവപ്പ് കാര്‍ഡുയര്‍ത്തിയതിന് പിന്നാലെ അക്ഷോഭ്യനായി സിദാന്‍ സ്‌റ്റേഡിയം വിടുന്ന രംഗം ഫുട്‌ബോള്‍ ഉള്ള കാലത്തോളം മറക്കില്ല. 2006 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായ പിപി ശശീന്ദ്രനാണ്. ജര്‍മ്മനിയില്‍...
Mark as Played
ബ്രസീലിന്റെ കിരീടധാരണം ആണ് 2002 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. അതിന് ശേഷം ഇതുവരെ ലോക കിരീടം ഉയര്‍ത്താന്‍ ബ്രസീലിന് ആയിട്ടില്ല. ഏഷ്യയില്‍ നടക്കുന്ന ആദ്യ ലോകകപ്പ് എന്നൊരു പ്രത്യേകതയും 2002 ലെ ലോകകപ്പിനുണ്ട്. ലോകകപ്പ് വേദിയിലെത്തി മാതൃഭൂമി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതും 2002 ലാണ്. അന്ന് മാതൃഭൂമിക്ക് വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് എക്സിക്യൂട്ടീവ് എഡിറ്റര്‍ ഒ. ആര്‍ രാമചന്ദ്രനാണ്. ആ അനുഭവങ്ങളുമായി ഒ.ആര്‍ രാമചന്ദ്...
Mark as Played
1998 ലോകകപ്പ് എന്നും ഓര്‍ത്തിരിക്കുന്ന സിനദീന്‍ സിദാന്‍ എന്ന കളിക്കാരന്റെ പേരിലായിരിക്കും. കിരീടം ഉറപ്പിച്ച് ഫൈനലില്‍ ഇറങ്ങിയ ബ്രസീലിനെ തകര്‍ത്ത് തരിപ്പണമാക്കിയത് സിദാന്റെ പ്രകടനം ആയിരുന്നു. അന്ന് സിദാനെ തടയാന്‍ ആര്‍ക്കുമായില്ല. അങ്ങനെ സിദാന്റെ മികവില്‍ ആണ് ഫ്രാന്‍സ് അന്ന് ആദ്യമായി ലോകകപ്പ് കിരീടം നേടുന്നതും. 1998 ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍.എല്‍ ഹരിലാല്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്...
Mark as Played
ബ്രസീലിന്റെ വിജയം ആണ് 1994 ലെ ലോകകപ്പിന്റെ പ്രധാന വിശേഷം. 24 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ വിജയിക്കുന്നത്. റൊമാരിയൊ
ബെബറ്റൊ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് അന്ന് ബ്രസീലിനെ വിജയത്തിലെത്തിച്ചത്. ദുരന്തനായകനായി മാറഡോണ പുറത്തുപോകുന്നതും 1994 ലെ ലോകകപ്പിലാണ്. 1994 ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍.എല്‍ ഹരിലാല്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക...
Mark as Played
മാറഡോണയുടെ മാജിക്കില്‍ അര്‍ജന്റീന വീണ്ടും ഫൈനലില്‍ എത്തുന്നു. ബ്രസീലിനെ തോല്‍പ്പിക്കുന്നു. അതുവരെ ലോകകപ്പ് ഭൂപടത്തില്‍ ഇല്ലാതിരുന്ന കാമറൂണ്‍ എന്ന ആഫ്രിക്കന്‍ രാജ്യം കളിച്ച് മുന്നേറി ആരാധകരെ സൃഷ്ടിക്കുന്നു. റോജര്‍ മില്ല, ബെക്കന്‍ ബോവര്‍ തുടങ്ങിയ താരങ്ങള്‍ കാല്‍പന്തുകൊണ്ട്ചരിത്രം സൃഷ്ടിക്കുന്നു. അങ്ങനെ 1990 ലെ ലോകകപ്പിന് പറയാന്‍ നിരവധി കഥകളുണ്ട്. ആ കഥകളുമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എം.സി വസിഷ്ഠ...
Mark as Played
1986 ലെ ലോകകപ്പ് എന്നാല്‍ മറഡോണയാണ്. ദൈവത്തിന്റെ കൈ പതിഞ്ഞ ഗോളും നൂറ്റാണ്ടിലെ ഗോള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോളും ഈ ലോകകപ്പിലാണ്. മലയാളികളെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാരാക്കിയ, കേരളത്തില്‍ അര്‍ജന്റീനയ്ക്ക് ഇത്രയധികം ആരാധകരെ സമ്മാനിച്ച ലോകകപ്പുകൂടിയാണ് 1986ലേത്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ എം.സി വസിഷ്ഠ്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ എല്‍ ഹരിലാല്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍...
Mark as Played
ഇറ്റലി മൂന്നാം തവണയും വിജയം നേടി എന്നതാണ് 1982 ലെ ലോകകപ്പിന്റെ പ്രത്യേകത. 1982 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്‍, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കെ. വിശ്വനാഥ്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. | സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Mark as Played
അര്‍ജന്റീന വിജയിച്ചു എന്നത് മാത്രമല്ല നിറയെ വിവാദങ്ങള്‍ നിറഞ്ഞതുകൂടിയായിരുന്നു 1978ലെ ലോകകപ്പ്. എന്തൊക്കെയായിരുന്നു ആ വിവാദങ്ങള്‍. അര്‍ജന്റീനയുടെ വിജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്. ബ്രസീല്‍ മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് 1978വരെ ലോകകപ്പ് കിരീടം നേടാന്‍ അര്‍ജന്റീനയ്ക്ക് കാത്തിരിക്കേണ്ടത് വന്നത്. 1974 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്‍,...
Mark as Played
1974 ലോകകപ്പില്‍ വിജയിച്ചത് ജര്‍മ്മനിയാണ്. പക്ഷേ ലോകകപ്പ് അറിയപ്പെടുന്നത് ക്രൈഫിന്റെ പേരിലാണ്. അതുവരെ അപരിചിതമായിരുന്ന ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ഗെയിം പ്ലാനിനെ വിജയകരമായി ഹോളണ്ട് അവതരിപ്പിക്കുന്നതും 1974 ലെ ലോകകപ്പിലാണ്. ലോകകപ്പ് ഉള്ളിടത്തോളം കാലം യൊഹാന്‍ ക്രൈഫും അദ്ദേഹം ലോകകപ്പില്‍ അവതരിപ്പിച്ച ടോട്ടല്‍ ഫുട്‌ബോളും നിലനില്‍ക്കും. എന്താണ് ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ഗെയിം പ്ലാന്‍. ജര്‍മ്മനിയെ വിജയത്തിലെത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്. ...
Mark as Played
കളര്‍ ടെലിവിഷനില്‍ ലോകം ആദ്യമായി ലോകകപ്പ് കണ്ടുതുടങ്ങുന്നത് 1970 മുതല്‍ക്കാണ്. മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ച ഏറ്റവും മികച്ച ലോകകപ്പുകളിലൊന്നായാണ് 1970ലെ ലോകകപ്പ് വിലയിരുത്തപ്പെടുന്നത്. മൂന്നാം തവണയും ബ്രസീല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നു. പെലെ ഇതിഹാസതാരമായി അവരോധിക്കപ്പെടുന്നതും ഇതേ ലോകകപ്പിലാണ്. 1970 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്റര്‍ സി.പി വിജയകൃഷ്ണന്‍ മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററു കളിയെഴുത്തുകാര...
Mark as Played
യൂസേബിയയെ പോലെ മികച്ചൊരു പ്ലെയര്‍ ഉണ്ടായിരുന്നിട്ടും സാധ്യത കല്‍പ്പിക്കപ്പെടിരുന്ന പോര്‍ച്ചുഗല്ലിന് എന്തുകൊണ്ടാകും ലോകകപ്പ് കിരീടം നേടാനാകാതെ പോയത്. അതുവരെ ചിത്രത്തില്‍ പോലും ഇല്ലാതിരുന്ന ഇംഗ്ലണ്ട് എങ്ങനെയാണ് ലോകകപ്പ് കിരീടം ചൂടിയത്. 1966 ലോകകപ്പ് വിശേഷങ്ങളുമായി
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ ...
Mark as Played
ബ്രസീല്‍ കിരീടം നിലനിര്‍ത്തിയ ലോകകപ്പ്. പരിക്കുമൂലം പെലെ മാറിനിന്ന ലോകകപ്പ് കൂടിയായിരുന്നു 1962ലേത്. പെലെ പുറത്തിരുന്നിട്ടും ബ്രസീല്‍ കിരീടം ചൂടി എന്നതാണ് 1962 ലോകകപ്പിന്റെ സവിശേഷത. പെലെയുടെ അസാന്നിധ്യത്തില്‍ ഗരിഞ്ചയും സകാലോയും വാവയും നിറഞ്ഞാടിയപ്പോള്‍ രണ്ടാമതും ബ്രസീലിനൊപ്പം ഫുട്‌ബോള്‍ കിരീടം പോന്നു. 1962 ലെ ലോകകപ്പ് വിശേഷങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം...
Mark as Played
17ാം വയസില്‍ പെലെ എന്ന ഇതിഹാസ താരം അരങ്ങേറി എന്നതാണ് 1958 ലെ ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. ആറോളം ഗോളുകളുമായി പെലെ എന്ന പയ്യന്‍ അന്ന് തിളങ്ങി. മഹാനായ ഒരു കളിക്കാരന്റെ തുടക്കത്തിന് കൂടിയാണ് 1958ലെ ലോകക്കപ്പ് സാക്ഷിയായത്. കൂടാതെ ബ്രസീല്‍ ആദ്യമായി കിരീടം നേടുന്നതും ഇതേ ലോകകപ്പിലാണ്. 1958 ലോകകപ്പിനെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തുന്നു. 1950 ലോകകപ്പ് വിശേഷങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രമുഖ കളിയെഴുത്തുകാരനുമായ...
Mark as Played
40 കളികളില്‍ തുടര്‍ച്ചയായി കളിച്ച് ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ പോയി തോല്‍പ്പിച്ച് ലോകകപ്പ് കിരീടം നേടുമെന്ന് ഉറപ്പിച്ചിരുന്നവരായിരുന്നു ഹംഗറി. ആ ഹംഗറി ഫൈനലില്‍ തോറ്റുപോയത് തന്നെയാണ് 1954 ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
1950 ലോകകപ്പ് വിശേഷങ്ങളുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രമുഖ കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവ...
Mark as Played
രണ്ടു ലക്ഷത്തോളം കാണികള്‍ക്ക് മുന്നില്‍ നടന്ന ഫൈനലിലാണ് ബ്രസീല്‍ തോറ്റുപോയത്. മാരക്കാനാ ദുരന്തം ബ്രസീല്‍ ഫുട്‌ബോളിനെ വിട്ടൊഴിഞ്ഞില്ല. 1950- ലോകകപ്പ് വിശേഷങ്ങളുമായി
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രമുഖ കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ | സൗണ്ട് മിക്സിങ്:പ്രണവ് പി.എസ് | FIFA World Cup The History Untold | Maracanã tragedy
Mark as Played
1938ല്‍ നടന്ന മൂന്നാം ലോകകപ്പിന് ആതിഥ്യം വഹിച്ചത് ഫ്രാന്‍സ് ആയിരുന്നു. യുദ്ധത്തിനും കോളനിവത്കരണത്തിനും ആഭ്യന്തര കലാപങ്ങള്‍ക്കും ഇടയിലാണ് ലോകകപ്പ് നടത്തപ്പെടുന്നത്. അതിനാല്‍ തന്നെ നിരവധി രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പങ്കെടുക്കാനായില്ല. ഇറ്റലി കിരീടം നിലനിര്‍ത്തിയെന്നതും മൂന്നാം ലോകകപ്പിന്റെ പ്രത്യേകതയായിരുന്നു. കറുത്ത വര്‍ഗക്കാര്‍ ഫുട്ബോള്‍ കളിച്ചുതുടങ്ങുന്നതും മൂന്നാം ലോകകപ്പോടെയാണ് . 1983 ലെ ലോകകപ്പ് അണിയറകഥകളുമായി മുതിര്‍ന്ന മാ...
Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations.

    Death, Sex & Money

    Anna Sale explores the big questions and hard choices that are often left out of polite conversation.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Crime Junkie

    If you can never get enough true crime... Congratulations, you’ve found your people.

    Start Here

    A straightforward look at the day's top news in 20 minutes. Powered by ABC News. Hosted by Brad Mielke.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2024 iHeartMedia, Inc.