Manorama SPORTS

Manorama SPORTS

കായികലോകത്തെ വിശേഷങ്ങളും വാർത്തകളും കേൾക്കാം മനോരമ സ്പോർട്സ് പോട്കാസേറ്റിലൂടെ. Lets listen to SPORTS on Manorama Online Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

September 28, 2023 18 mins

ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. ആതിഥേയരായ ഇന്ത്യക്ക് ഇത്തവണ കിരീടം നേടാൻ സാധിക്കുമോ? ഏഷ്യാകപ്പ്, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര എന്നിവയിലെല്ലാം ആധികാരിക വിജയം നേടിക്കൊണ്ട് മുന്നേറുന്ന ഇന്ത്യക്ക് ലോകകപ്പിലും മികവ് തുടരാനാകുമോ? ടീം ഇന്ത്യയുടെ മികവുകളും പോരായ്മകളും എന്തെല്ലാം. ലോക കപ്പിന് എത്തുന്ന മറ്റ് ടീമുകളുടെ ഒരുക്കങ്ങൾ എവിടെവരെയായി. അവരുടെ സാധ്യതകൾ എന്തെല്ലാം? മലയാള മനോരമ സ്പോർട്സ...

Mark as Played

ഏകദിന ലോകകപ്പിനും ഏഷ്യ കപ്പിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ സിലക്ടർമാർക്ക് എന്നല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പോലും പറ്റുമെന്നു തോന്നുന്നില്ല. കാരണം അത്രമേൽ സങ്കീർണമാണ് ഈ വിഷയം. ശ്രേയസ് അയ്യരുടെയും കെ.എൽ. രാഹുലിന്റെയും പരുക്ക് മാറി ഫിറ്റ്നസ് റിപ്പോർട്ട് കിട്ടാൻ വേണ്ടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം വൈകുന്നതത്രെ. രാഹുലിനെയും ശ്രേയസ് അയ്യരെയും ടീം ഇന്ത്യ അത്രമേൽ ആശ്രയിക്കുന്നു എന്നാണ് അതിനർഥം. രാഹുലും അയ്യരും...

Mark as Played

ജഗതി ശ്രീകുമാറും മോഹൻലാലും മത്സരിച്ചഭിനയിച്ച ‘അരം പ്ലസ് അരം കിന്നരം’ സിനിമയിലെ കെ ആൻഡ് കെ ഓട്ടമൊബീൽസിന്റെ അവസ്ഥയിലാണ് ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീം. എത്ര അഴിച്ചുപണിതിട്ടും സ്മൂത്ത് റണ്ണിങ് കണ്ടിഷൻ ആകാത്ത വാഹനത്തിന്റെ അതേ അവസ്ഥ! ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നു. എന്നാൽ ഇതുവരെ ഇന്ത്യയ്ക്ക് ഒരു ടീമിനെ നിർണയിക്കാൻ സാധിച്ചിട്ടില്ല. വെസ്റ്റിൻഡീസ് പര്യടനത്തിനിടയിലും, പരീക്ഷണങ്ങൾ നടത്തുന്നതിലായിരുന്നു ഇന്ത്യൻ കോച്ച് രാഹുൽ...

Mark as Played

ഇംഗ്ലണ്ടിന്റെ ബാസ്ബോളും ഓസ്ട്രേലിയയുടെ ക്ലാസിക് ക്രിക്കറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമായിരുന്നില്ല ഇക്കഴിഞ്ഞ ആഷസ് പരമ്പര. ഒരുപക്ഷേ, ലോക ക്രിക്കറ്റിന്റെ ചരിത്രംതന്നെ ഈ ആഷസ് പരമ്പരയ്ക്കു മുൻപും ശേഷവും എന്ന രീതിയിൽ ഭാവിയിൽ നിർണയിക്കപ്പെട്ടേക്കാം. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയം എന്ന, രണ്ടു പതിറ്റാണ്ടിൽ ഏറെക്കാലമായി തുടരുന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അവർക്ക...

Mark as Played

മഴ തടസ്സപ്പെടുത്തിയ ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റ് തട്ടിയകറ്റിയത് ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകളെയാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയെങ്കിലും കഥ ഇവിടെ അവസാനിക്കുന്നില്ല. ഓവലിൽ അടുത്ത ദിവസം ആരംഭിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയുമായ ടെസ്റ്റ് ഇരു ടീമുകൾക്കും ഒരുപോലെ നിർണായകം. വിജയ വഴിയിലേക്ക് തിരികെയെത്താനും ബാസ് ബോളിനെ കുറിച്ച് ഉയർന്നിരിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനും ഇംഗ്ലണ്ടിന് ഈ മത്സരം ജയിച്ചേ മതിയാക...

Mark as Played

ഹെഡിങ്ലിയിൽനിന്ന് തലയുയർത്തി ഇംഗ്ലണ്ട് ടീം മടങ്ങുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലെ വിജയം ഇംഗ്ലണ്ടിന്റെ തിരിച്ചു വരവിന്റെ അടയാളമാണ്. ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ടെങ്കിലും ബാസ് ബോൾ കളിശൈലിയിൽ തന്നെ ബെൻസ്റ്റോക്സും സംഘവും മൂന്നാമത്തെ ടെസ്റ്റിലും ഓസ്ട്രേലിയയെ നേരിട്ടു, അതിൽ വിജയിച്ചു. ടീം പ്രകടനത്തിന്റെ കാര്യത്തിൽ ഓസ്ട്രേലിയ പരാജയപ്പെട്ട ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. ...

Mark as Played

ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ നേടിയ വിജയം ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തിക്കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിന്റെ നവോത്ഥാനത്തിനുതന്നെ വഴിയൊരുക്കുന്ന ഒന്നായി മാറുമെന്നു പരക്കെ പ്രശംസിക്കപ്പെട്ട ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ആക്രമണ ക്രിക്കറ്റ് ശൈലി ഓസ്ട്രേലിയയുടെ പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റ് ശൈലിക്കു മുന്നിൽ പരാജയപ്പെട്ടു. ഈ തോൽവി ബാസ് ബോളിന്റെതന്നെ പരാജയമാണോ? അതോ വരാനിരിക്കുന്ന വൻ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയ...

Mark as Played

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ വിജയം അടിയറവ് വച്ച് ഇന്ത്യ. ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയ ഈ വീഴ്ചയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചത് എന്തൊക്കെ? ഇന്ത്യൻ ക്രിക്കറ്റ് ടീം സമീപകാലത്ത് സംഭവിക്കുന്നത് എന്താണ്? മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സംസാരിക്കുന്നു

Mark as Played

ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിശ്വവിജയത്തോടെ ഐപിഎൽ പതിനാറാം സീസണിനു കൊടിയിറങ്ങി. കളത്തിൽ വാണവരും വീണവരും ഒട്ടേറെ. സൂപ്പർതാര പദവിയിലേക്ക് ഉയർന്നവർ, പ്രതീക്ഷയ്ക്കൊത്ത മികവ് പുറത്തെടുക്കാൻ കഴിയാതെ പോയവർ, തുടക്കത്തിൽ ആളിക്കത്തി പിന്നീട് അണഞ്ഞുപോയവർ... ഇങ്ങനെ എത്രയെത്ര കാഴ്ചകൾ. ഒരുപക്ഷേ മഹേന്ദ്ര സിങ് ധോണിയെന്ന പേര് ഏറ്റവുമധികം മുഴങ്ങിക്കേട്ട ഐപിഎൽ സീസൺ കൂടിയായിരിക്കും കഴിഞ്ഞു പോകുന്നത്. ഫൈനലിൽ വിജയിച്ചതോടെ, ഇനിയൊരു...

Mark as Played

ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് സീസണ് ഇതു പാതിക്കാലം. മത്സരച്ചൂടിനെ ആവേശകരമാക്കി റൺമഴ പെയ്തിറങ്ങുന്ന മത്സരങ്ങൾ. അസാധ്യമെന്നു തോന്നിക്കുന്ന ടോട്ടലുകൾ അനായാസം പിന്തുടർന്നു ജയിക്കുന്ന ടീമുകൾ. സ്വദേശി– വിദേശി വ്യത്യാസമില്ലാതെ കളം വാഴുന്ന താരങ്ങൾ... ഇന്ത്യൻ ക്രിക്കറ്റ്, ലോകം ഭരിക്കാനൊരുങ്ങുന്ന കാഴ്ചയ്ക്കു കൂടിയാണ് ഐപിഎൽ വഴിയൊരുക്കുന്നത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസികൾ മറ്റു രാജ്യങ്ങളിലെ ലീഗുകളിലും നിറസാന്നിധ്യമായിക്കഴിഞ്ഞു. ഫുട്ബോളിന്റ...

Mark as Played

കളിക്കാരുടെ പ്രകടനത്തിലെ നേരിയ വിശദാംശങ്ങൾ പോലും ഇഴകീറി പരിശോധിച്ച് ടീമുകൾ തന്ത്രങ്ങൾ ഒരുക്കുന്ന കാലം. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഐപിഎല്ലിന് കാണികളെയും ആരാധകരെയും വർധിപ്പിക്കാനും ആവേശം ഇരട്ടിയാക്കാനും സാധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്നാണിത്. ഇംപാക്ട് പ്ലെയർ മുതൽ മത്സര സംപ്രേഷണത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലെ നവീന സംവിധാനങ്ങൾ വരെ ഇനിയുമുണ്ട് ഏറെ. അവയെക്കുറിച്ചും ഐപിഎല്ലിൽ കഴിഞ്ഞ വാരം അത്ഭുത പ്രകടനം നടത്...

Mark as Played

ഈ സീസൺ ഐപിഎലിൽ നടക്കുന്നത് ഇന്ത്യൻ താരങ്ങളുടെ അശ്വമേധം. വൻവില കൊടുത്തു സ്വന്തമാക്കിയ വിദേശ താരങ്ങളെക്കാൾ തകർപ്പൻ പ്രകടനം നടത്തുന്നത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വന്ന അധികമാരും അറിയാത്ത യുവ താരങ്ങളാണ്. സായി സുദർശൻ, റിങ്കു സിങ്, ഋതുരാജ് ഗെയ്‌ക്വാദ് എന്നിവർ അവരിൽ ചിലർ മാത്രം. ‘യഥാർഥ ഇന്ത്യൻ’ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ വിശേഷങ്ങൾ അറിയാം. മനോരമ ഓൺലൈൻ ഐപിഎൽ സ്പെഷൽ പോഡ്കാസ്റ്റിൽ വിലയിരുത്തുന്നു മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോ...

Mark as Played

ശ്രേയസ് അയ്യരില്ലാത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഋഷഭ് പന്തില്ലാതെ ഡൽഹി ക്യാപിറ്റൽസ്, ജസ്പ്രീത് ബുമ്രയില്ലാതെ മുംബൈ ഇന്ത്യൻസ്. പരുക്കിന്റെ പിടിയിലായ പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിന്റെ തളർച്ചയിൽ ചില ഫ്രാഞ്ചൈസികൾ. കന്നി ഐപിഎല്ലിന് 17.50 കോടിയുടെ കനത്തിലെത്തുന്ന കാമറൻ ഗ്രീനും (മുംബൈ) 13.50 കോടിയുടെ പവറിൽ ഹാരി ബ്രൂക്കും (ഹൈദരാബാദ്) തകർപ്പൻ അടികൾക്ക് തയ്യാറെടുത്തുനിൽക്കുന്നു. ഒക്ടോബർ മാസം തുടങ്ങുന്ന ഏകദിന ലോകകപ്പിലേക്കുള്ള വാതിൽ മലർക്ക...

Mark as Played

മൊറോക്കോ. ഒഫിഷ്യലായി പേരു പറഞ്ഞാൽ കിങ്ഡം ഓഫ് മൊറോക്കോ. പിന്നെയുമെന്തിനാണ് ലോകകപ്പില്‍ മൊറോക്കോ മത്സരിക്കുമ്പോൾ ടീമിന്റെ പേരിന്റെ സ്ഥാനത്ത് എംഎആർ എന്നെഴുതുന്നത്? ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിലെ പ്രധാനപ്പെട്ട മൂന്നക്ഷരങ്ങളാണ് സാധാരണ ടിവി സ്ക്രീനിലും സ്കോർ ബോർഡിലുമൊക്കെ കാണുക. മിക്കവാറും അത് ആദ്യത്തെ മൂന്നക്ഷരമായിരിക്കും. ഉദാഹരണത്തിന് ഇംഗ്ലണ്ട്. ടീമിന്റെ പേരിലെ ആദ്യത്തെ മൂന്നക്ഷരങ്ങളായ E, N, G എന്നിവയാണ് സ്കോർ ബോർഡിൽ കാണാനാവ...

Mark as Played

അർജന്റീനയും ഫ്രാന്‍സും ലോകകപ്പ് ഫൈനലിലെത്തുമെന്നു പ്രവചിച്ചിരുന്ന എത്ര പേരെ നിങ്ങൾക്കറിയാം. പലരും അത്തരമൊരു പ്രവചനം നടത്തിയിട്ടുണ്ടാകാം. പക്ഷേ അത്തരത്തില്‍ ശരിയായ പ്രവചനം നടത്തിയ ഒരാൾ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചിട്ടുണ്ടോ? കോവിഡ് ലോകത്ത് ആഞ്ഞടിക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ? റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുണ്ടോ? എന്തിനേറെപ്പറയണം, ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുമെന്നു പ്രവചിച്ചിട്ടുണ്ടോ? ഇ...

Mark as Played

1986ലെ ലോകകപ്പ്. അതിനോടകം മൂന്നു തവണ ബ്രസീൽ ലോക ഫുട്ബോൾ കിരീടം നേടിക്കഴിഞ്ഞിരുന്നു. മൈതാനങ്ങളിൽ ‘പെലെ പെലെ...’ എന്നു മാത്രം ആർപ്പുവിളികൾ മുഴങ്ങിയിരുന്ന കാലം. അവിടേക്കാണ് അർജന്റീനയിൽനിന്ന് ഒരു അഞ്ചടി അഞ്ചിഞ്ചുകാരന്റെ വരവ്. അയാളുടെ പടയോട്ടത്തിനു മുന്നിൽ അക്കൊല്ലം ലോകകപ്പും വീണു. കപ്പ് ഇതാദ്യമായി അർജന്റീനയിലേക്ക്. അന്നുവരെ ശരാശരി കളിക്കാരുടെ മാത്രം ടീമായിരുന്ന ആ ലാറ്റിനമേരിക്കൻ രാജ്യം ലോകത്തിന്റെ നെറുകയിലെത്തി. പെലെയ്ക്കൊപ്പം ആ അർജന്റ...

Mark as Played

ഫുട്ബോൾ ഇതിഹാസം മറഡോണ ഉത്തേജക പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായ ലോകകപ്പ്. 1994ൽ യുഎസിൽ നടന്ന ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലുകളിലൊന്ന് ഇതായിരുന്നു. പ്രധാന താരമില്ലാതെ ടൂർണമെന്റിലുടനീളം കളിക്കേണ്ടി വന്നു അന്ന് അർജന്റീനയ്ക്ക്. പക്ഷേ ഫൈനലിലെത്തിയത് ഇറ്റലിയും ബ്രസീലും. ലോകകപ്പ് ചരിത്രത്തിലാദ്യമായി പെനൽറ്റി ഷൂട്ടൗട്ടിൽ വിജയിയെ നിശ്ചയിച്ചതും ഈ മത്സരത്തിലായിരുന്നു. അന്ന് 3–2ന് ഇറ്റലിയെ ബ്രസീൽ തോൽപിച്ചു. എന്നാൽ ഈ ഫൈനലിനേക്കാളും മറഡോണയേക്ക...

Mark as Played

കാൽപന്തിന്റെ മാത്രമല്ല, നിറങ്ങളുടെ കൂടി കളിയാണു ഫുട്ബോൾ. രാജ്യങ്ങളും അതുപോലെത്തന്നെ ക്ലബുകളും ഹോം– എവേ മത്സരങ്ങൾക്കായി പ്രത്യക ജഴ്സിയൊരുക്കിയാണു കളത്തിലിറങ്ങുക. കാനറി മഞ്ഞയിൽ ബ്രസീൽ, നീല ജഴ്സിയിൽ ഫ്രാൻസ്...  രാജ്യത്തിന്റെ ഐഡന്റിന്റി തന്നെയാണ് പല ജഴ്സികളുടെയും ചേരുവ. ദേശീയ പതാകയോടു ചേർന്നു നിൽക്കുന്ന നിറംതന്നെ ജഴ്സിയുടെ പ്രധാന നിറമായി ഉപയോഗിക്കുന്നതാണു ഫുട്ബോളിലെ കീഴ്‌വഴക്കം. ഇംഗ്ലണ്ട്, അർജന്റീന, സ്പെയിൻ അടക്കമുള്ള പോപ്പുലർ രാജ്യങ്ങ...

Mark as Played

ദുർബലരായ ടീമുകളെ എളുപ്പത്തിൽ തോൽപിക്കുന്ന വമ്പന്‍ ഫുട്ബോൾ ശക്തികൾ– നേരത്തേ ലോകകപ്പിലെ സ്ഥിരം കാഴ്ചയായിരുന്നു ഇത്. എന്നാൽ റഷ്യൻ ലോകകപ്പ് കഴിഞ്ഞ് കളി ഖത്തറിലേക്കെത്തുമ്പോൾ പ്രവചനങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണ്. ആരു ജയിക്കുമെന്നു പോലും പറയാൻ പറ്റാത്ത അവസ്ഥ. അല്ലെങ്കിൽ നോക്കൂ, ആരെങ്കിലും കരുതിയിരുന്നോ ലാറ്റിനമേരിക്കൻ ശക്തികളായ, മെസ്സിയുടെ അർജന്റീനയെ സൗദി അട്ടിമറിക്കുമെന്ന്! ജപ്പാൻ ജർമനി തോൽപിക്കുമെന്ന്, ബൽജിയത്തെ മൊറോക്കോ പറപ്പിക്കുമ...

Mark as Played

ലോകകപ്പിന് ബെൽജിയം ടീമും എവേ ജഴ്സി പുറത്തിറക്കി. അത് അപ്രൂവലിനു വേണ്ടി ഫിഫയ്ക്കു സമർപ്പിച്ചു. പക്ഷേ കണ്ട പടി ഫിഫ പറഞ്ഞു– ഇത് ഖത്തറിന്റെ ഏഴയലത്തേക്ക് പോലും അടുപ്പിക്കാൻ സമ്മതിക്കില്ല. നഹീന്നു പറഞ്ഞാ നഹീ. അതിനൊരു കാരണവുമുണ്ട്. ജഴ്സിയിൽ ലവ് എന്ന വാക്ക് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നു. അതിൽ ‘ഒ’ എന്ന അക്ഷരം ഒരു ലോഗോയുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നത്. അത് സമ്മതിക്കില്ലെന്നാണ് ഫിഫ പറ‍ഞ്ഞത്. ബെൽജിയത്തിന്റെ വെളുത്ത എവേ ജഴ്സിയുടെ കോളറിലായിരുന്ന...

Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations.

    The Nikki Glaser Podcast

    Every week comedian and infamous roaster Nikki Glaser provides a fun, fast-paced, and brutally honest look into current pop-culture and her own personal life.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Crime Junkie

    If you can never get enough true crime... Congratulations, you’ve found your people.

    Start Here

    A straightforward look at the day's top news in 20 minutes. Powered by ABC News. Hosted by Brad Mielke.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2024 iHeartMedia, Inc.