Manorama Literature

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

ഉച്ചയോടെയാണ് ലാലുച്ചേട്ടന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്. ലാലുച്ചേട്ടൻ ഇന്ന് വൈകിട്ട് തൃച്ചിയിലേക്ക് പോവുകയാണ്. കൂടെ അഭിയും ആർട്ട് ഡയറക്ടർ സലീമിക്കയുമുണ്ട്. ഞങ്ങൾ നേരെ മരടിലേക്കാണ് വന്നത്. കഴിഞ്ഞ തവണ നൗഷാദിക്കയെ കാണാൻ കഴിഞ്ഞിരുന്നില്ല.  ഇറങ്ങുന്നതിനു മുൻപ് ഇക്കയെ ഫോണിൽ വിളിച്ച് വീട്ടിലുണ്ടെന്ന് ഉറപ്പിച്ചാണ് ഇവിടേക്ക് വന്നത്.

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

എത്രയോ നാളത്തെ സ്വപ്നമായിരുന്നു സിനിമ. അത് സംഭവിക്കുമെന്നുറപ്പായപ്പോൾ മറ്റാരെക്കാളുമേറെ സന്തോഷിച്ചതാണ്. പക്ഷേ, ഇന്ന് എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ആത്യന്തികമായി സിനിമ സംവിധായകന്റേതു മാത്രമാണെന്നാണ് പറയുന്നത്. എന്നാൽ അതിനും മുകളിലാണ് പ്രൊഡ്യൂസറുടെ സ്ഥാനം. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

കാറിന്റെ താക്കോൽ സെക്യൂരിറ്റിക്കാരന് കൊടുക്കുമ്പോഴാണ് ലാലുച്ചേട്ടനതു പറഞ്ഞത്. താക്കോൽ കൊടുത്തതിനുശേഷം ഞങ്ങൾ ലോബിയിലേക്ക് നടന്നു. ഗൗരിയും മറ്റുള്ളവരും ഇവിടെയുണ്ട്. ഞങ്ങളെ കണ്ടപ്പോൾ അവർ ഒരു ഹായ് പറഞ്ഞു. ഗൗരിയോട് സംസാരിച്ചിരിക്കുന്ന, സാധാരണയിലുമധികം ഉയരമുള്ള ആഫ്രിക്കൻ വംശജനിലേക്കാണ് എന്റെ ശ്രദ്ധ പാഞ്ഞത്.

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

എന്റെ കാലിലെ ഈ ചിലങ്ക ഒന്നഴിച്ചു തരാമോ?ജോധ്പൂരിലെ ഒട്ടകപ്പുരയിൽ നിൽക്കെ അമൻ കുമാർ എന്ന ഒട്ടകത്തിന്റെ ആവശ്യം എനിക്കു വല്ലാതെ റൊമാന്റിക്കായി തോന്നി. പഴയൊരോർമ ചൂളംവിളിക്കുന്നു; മധുര എക്സ്പ്രസിൽ ഒരു സന്ധ്യ. നിറമാല തൊഴുത് തിരുമുടി മാല വഴിപാടു കഴിച്ച് മമ്മിയൂരിലും ചൊവ്വല്ലൂരിലും വെള്ളയില പുഷ്പാഞ്ജലി നേർന്ന് വൈകുന്നേരത്തെ ട്രെയിനിൽ ഗുരുവായൂരിൽ നിന്നു കയറിയതാണ് ഞാൻ. ഗുരുവായൂരിൽ തൊഴുതു മടങ്ങുമ്പോൾ മനസ്സ് പുലരിമഴ നനഞ്ഞ പൂവിതൾ പോലെ ആർദ്രമാകുന...

Listen
Watch
Mark as Played

കാതറിനെ കാണേണ്ട ദിവസമാണിന്ന്. രാവിലെ മുതലൊരു സുഖക്കുറവുണ്ട്. ഇന്നലെ രാത്രിയിൽ ലാലുച്ചേട്ടൻ വിളിച്ചിരുന്നു. ഉച്ചയോടെ കൊച്ചിയിലുള്ള അങ്ങേരെ ഫ്ലാറ്റിലേക്ക് ചെല്ലാനാണ് പറഞ്ഞത്. വൈകിട്ടാണ് കാതറിനും സാവിയുമടക്കമുള്ള ടീമുമായുള്ള മീറ്റിങ്. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

ഇന്നലെ ഒത്തിരി വൈകിയാണ് കിടന്നത്. സെലിൻ വിളിച്ചുണർത്തിയില്ലേല്‍ ഈ നേരത്തും എഴുന്നേൽക്കില്ലായിരുന്നു. സമയം 9 കഴിഞ്ഞു. ലാലുച്ചേട്ടൻ പട്ടാമ്പിയിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്. രണ്ടുദിവസം വീട്ടിൽ നിന്നതിനുശേഷം മടങ്ങിവരാമെന്നു ഇന്നലെ സൂചിപ്പിച്ചിരുന്നു. അതിനടുത്ത ദിവസം കാതറിനുമായി മീറ്റിങ്ങുണ്ട്. ഇന്നലെയാണ് അവളും വിളിച്ചത്. കാനഡയിൽ നിന്നും നാളെ അവരും മടങ്ങിയെത്തും. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

ഇന്ന് മുഴുവൻ ഇതുവരെ എഴുതിയ സ്ക്രിപ്റ്റിൽ ഇരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അതു കേട്ടതുമുതൽ എന്തോ വല്ലാത്തൊാരു ആധിയുണ്ട്. ശരിക്ക് ഉറങ്ങിയതു പോലുമില്ല. അല്ലെങ്കിലും ഇതെഴുതാൻ തുടങ്ങിയതു മുതൽ ഉറക്കം തീരെയില്ല.

See omnystudio.com/listener for privacy information.

Listen
Watch
Mark as Played


രാത്രിയിൽ കുറേനേരം സെലിന്റെ ഉപദേശമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എല്ലാ കാര്യങ്ങൾക്കും ക്ഷമപറഞ്ഞു, ഇനിയങ്ങിനെയൊന്നും ചെയ്യില്ലെന്ന് അവൾക്ക് അമ്മയുടെ പേരിൽ സത്യം ചെയ്ത്, വാക്കുകൊടുത്തു. വേലണ്ണൻ ഇന്ന് വരില്ല, ഇന്നലെ അങ്ങേരതു അവളോട് വിളിച്ചു പറഞ്ഞിരുന്നു. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

കൊല്ലത്ത് മടങ്ങിയെത്തുമ്പോൾ സമയം ഒമ്പതര കഴിഞ്ഞു. സെലിനൊട്ടും അടുക്കുന്നില്ല. തീവണ്ടിയിലിരുന്ന് കുറേ ക്ഷമ പറഞ്ഞതാണ്. എന്നിട്ടും അവളുടെ മനസ് മാറിയിട്ടില്ല. മാത്രമല്ല, വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് അച്ഛൻ ഞങ്ങൾ രണ്ടുപേരെയും മാറ്റി നിർത്തി കുറേ ഉപദേശിച്ചിരുന്നു. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

ആറുമണിയായി ഉറങ്ങുമ്പോൾ. എന്നിട്ടും ഏഴരയ്ക്ക് അച്ഛൻ വന്നു വിളിച്ചപ്പോൾ എഴുന്നേറ്റു. മുറിയിൽ നിന്നും പുറത്തിറങ്ങി ഒന്നു ഫ്രഷായപ്പോൾ അച്ഛൻ കാപ്പി തന്നു. അതു കുടിച്ചിരിക്കെ സെലിനും അമ്മയും അമ്പലത്തിൽ നിന്നും മടങ്ങിയെത്തി. എത്തീസ്റ്റായ അവൾ അമ്പലത്തിൽ പോയത് അമ്മയുടെ സന്തോഷത്തിനു മാത്രമാണ്. കഴിഞ്ഞ തവണയതു ഞാൻ ചോദിച്ചിരുന്നു.

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

“ഇങ്ങൾ രണ്ടാളും കുറച്ചീസം ഈടെണ്ടാവോ?” ഭക്ഷണം കഴിക്കുമ്പോഴാണ് അമ്മയുടെ ചോദ്യം.
“ഒണ്ടാവുമെന്നേ..”

സെലിനിത് എന്തുധൈര്യത്തിന്റെ പുറത്താണ് പറഞ്ഞതെന്നാണ് ഞാനോർക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലിനുള്ള ജനശതാബ്ദിയ്ക് മടങ്ങാമെന്ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന സമയത്തേ അവളോട് സൂചിപ്പിച്ചതാണ്. ടിക്കറ്റും ബുക്ക് ചെയ്തതിട്ടുണ്ട്. അതും അവൾക്കറിയാവുന്നതാണ്.

See omnystudio.com/listener for privacy inform...

Listen
Watch
Mark as Played

നാട്ടിലേക്കുള്ള യാത്രയ്ക്കായി റെയിൽവെസ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് തീവണ്ടി അരമണിക്കൂർ ലേറ്റാണെന്നു അറിഞ്ഞത്. കോച്ച് ചാർട്ടിൽ നോക്കി എം 2 കോച്ചിന്റെ പൊസിഷൻ കണ്ടെത്തി. ഇവിടെയിരിക്കുമ്പോഴാണ് റെയിൽവേ ജോലിക്കാരെ ശ്രദ്ധിച്ചത്. ഇതുവരേയുള്ള യാത്രകളിലൊന്നും അവരെ വെറുതെപ്പോലും നോക്കാറില്ലായിരുന്നു. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played


ചെന്നൈയിൽനിന്നും ഇടയ്കിടെ വിളിച്ച് എഴുത്തിന്റെ പുരോഗതി ലാലുച്ചേട്ടൻ അന്വേഷിക്കുന്നുണ്ട്. ഈയടുത്തായി ആളിച്ചരെ ദേഷ്യത്തിലാണ്. പലതവണ എന്നെ വഴക്കു പറഞ്ഞു. ഇന്നു രാവിലെ വിളിച്ചപ്പോൾ ഖലാസികളുടെ സീനുകൾ ഒന്നുകൂടെ വിശദമാക്കി എഴുതണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി കാതറിനും സാവിയും ലാലുച്ചേട്ടനും ഞാനും ഗൂഗിൾമീറ്റിൽ ഒന്നരമണിക്കൂർ  സംസാരിച്ചിരുന്നു. ആ സമയം സാവിയും ഇതേ കാര്യം സൂചിപ്പിച്ചതാണ്. ഖലാസികളുടെ  രീതികളും മ...

Listen
Watch
Mark as Played

വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് ലാലുച്ചേട്ടനൊരു കോൾ വന്നു. കമൽ സാറായിരുന്നു. പുതിയ പടത്തിന്റെ എഡിറ്റിങ് സംബന്ധിച്ചുള്ള വർക്കിന് ചെന്നൈയിലേക്ക് പോവാനായിരുന്നത്. ഞങ്ങളെ വീട്ടിൽ ഇറക്കി, ഒന്നു ഫ്രഷായതിനുശേഷം ലാലുച്ചേട്ടൻ എറണാകുളത്തേക്ക് പുറപ്പെട്ടു. അവിടെ നിന്നും നാളെ രാവിലത്തെ ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് പോവും. അങ്ങേര് പോയതിനുശേഷം ഞാൻ എഴുതാനിരുന്നു. സാദിഖ് ഇക്കയിൽ നിന്നും ലഭിച്ച വിവരങ്ങൾ അതേപടി എഴുതിയെങ്കിലും ഒരു തൃപ്തി തോന്...

Listen
Watch
Mark as Played

ഇതുവരെ എഴുതിയതെല്ലാം ഇന്നലെയാണ് സെലിൻ പരിഭാഷപ്പെടുത്തി കഴിഞ്ഞത്. കാതറിൻ തന്നെ മെയിൽ ഐഡിയിലേക്ക് അത് രാത്രിയോടെ മെയിൽ ചെയ്തു. അവരെല്ലാവരും കനേഡിയൻ കമ്പനിയുടെ മറ്റേതോ വർക്കുമായി ബന്ധപ്പെട്ട് കാനഡയിലാണ് ഉള്ളത്. ഇന്നു രാവിലെ ലാലുച്ചേട്ടൻ ഇവിടെ എത്തിയിട്ടുണ്ട്. ഇനിയാകെ രണ്ട് മാസമാണ് മുന്നിലുള്ളത്. എത്ര പെട്ടെന്നാണ് നാലു മാസങ്ങൾ കടന്നു പോയിരിക്കുന്നത്! ആലോചിക്കുമ്പോൾ തന്നെ അതിശയം തോന്നുന്നു.

See omnystudio.com/listener for privacy i...

Listen
Watch
Mark as Played

കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയിട്ട് മൂന്നാമത്തെ ദിവസമാണിത്. മുഴുവൻ സമയവുമെന്നോണം എഴുത്തിലാണ്. സെലിൻ സ്ക്രിപ്റ്റ് ട്രാൻസലേറ്റ് ചെയ്തു തുടങ്ങിയതും ആശ്വാസമാണ്. കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയിൽ കരഞ്ഞു കാല്‍ പിടിച്ചപ്പോഴാണ് അവളതു സമ്മതിച്ചത്. ഇന്നലെയവൾ ട്രാൻസലേറ്റ് ചെയ്ത ഒരു പേജ് കാതറിന് അയച്ചുകൊടുത്തിരുന്നു. അതും സെലിന്റെ നിർബന്ധത്തിനു പുറത്ത് ചെയ്തതാണ്. കാതറിന് അത് ഓകെയാണേല്‍ മാത്രമേ തുടർന്നു ചെയ്യൂ എന്നതായിരുന്നു അവളുടെ തീരുമാ...

Listen
Watch
Mark as Played

കേരളത്തിൽ തന്നെ ഷൂട്ട് ചെയ്യാനാണ് എനിക്കും താത്പര്യം. പക്ഷേ അവരു പറയുന്നതുപോലെ എളുപ്പമല്ല അതെന്നു മാത്രം. നമ്മൾ വല്ലതും അന്വേഷിച്ച് ചെല്ലുമ്പോൾ ഇവിടെയുള്ള ആളുകളുടെ മനോഭാവം നിനക്കും അറിയുന്നതല്ലേ?

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

“ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ഉള്ളിലുള്ള സീനുകളെല്ലാം നമുക്ക് ഇവിടെ തന്നെ ചെയ്യാവുന്നതേയുള്ളൂ. അതിനൊരു തീവണ്ടി മുഴുവനായി റെന്റ് ചെയ്യേണ്ടിവരുമെന്നു മാത്രം. അതിന് കുറച്ചു ഫോർമലിറ്റീസ് ഉണ്ടാവും.”
“ഫോർമാലിറ്റീസിന്റെ കാര്യങ്ങൾ വിടൂ. അത് കാതറിൻ നോക്കിക്കോളും.”
“അങ്ങനെയല്ല, സാവീ. പറയുമ്പോൾ എല്ലാം പറയണമല്ലോ? മാത്രമല്ല, മൂന്നോ നാലോ ക്യാമറായൂണിറ്റ് ഉപയോഗിച്ച് പല കംപാർട്ടുമെന്റുകളിൽ ഒരേസമയം ...

Listen
Watch
Mark as Played

വള്ളക്കാരൻ ഫിലിംസിന്റെ എക്സ് ഹാന്റിലിൽ വന്ന വെറും മുപ്പത് സെക്കന്റുള്ള ഒരു വീഡിയോ ആയിരുന്നത്. അഭി പറഞ്ഞപ്പോഴാണ് ഞാനത് കണ്ടത്. അന്നു പാലത്തിൽ നിന്നും ഗൗരി എടുത്ത ഫോട്ടോകൾ ഉപയോഗിച്ച് നിർമിച്ച ഒരു വീഡിയോയാണ്. 1988. ആ മഴദിവസം അപ്പാടെ എടുത്തുവെച്ചതുപോലുള്ളൊരു ബ്ലാക്ക് ആന്റ് വെറ്റ് വീഡിയോ! ഗൗരിയെ ചുമ്മാതല്ല കാതറിൻ കൊണ്ടുവന്നതെന്ന് ഉറപ്പായി.

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

റോയ് സാറിനെ വിളിച്ചപ്പോൾ ‘ഉച്ചകഴിഞ്ഞ് വിളിക്കൂ’ എന്നായിരുന്നു മറുപടി. ആളൊരു കടുപ്പക്കാരനാണെന്നു തോന്നുന്നു. അദ്ദേഹത്തിൽ നിന്നും അന്വേഷിക്കാനുള്ളവ നോട്സായി എഴുതിവെച്ചു. ഉച്ചവരെ എഴുതിയെല്ലാം ഒരിക്കൽകൂടെ വായിച്ചു. അതിനുശേഷം വീടിനു പുറത്തിറങ്ങി. കുറച്ചുസമയം തൊടിയിലൂടെ നടന്നു. സെലിനും വേലണ്ണനും കൂടെയുണ്ടായിരുന്നു. പറമ്പിലെ കപ്പ വേലണ്ണനും ഞാനും ചേർന്ന് പിഴുതു. ഉച്ചയ്ക്ക് കപ്പയും ഊണും കഴിച്ചു. രണ്ടര മണിയോടെ റോയ് സാറിനെ...

Listen
Watch
Mark as Played

Popular Podcasts

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Crime Junkie

    Does hearing about a true crime case always leave you scouring the internet for the truth behind the story? Dive into your next mystery with Crime Junkie. Every Monday, join your host Ashley Flowers as she unravels all the details of infamous and underreported true crime cases with her best friend Brit Prawat. From cold cases to missing persons and heroes in our community who seek justice, Crime Junkie is your destination for theories and stories you won’t hear anywhere else. Whether you're a seasoned true crime enthusiast or new to the genre, you'll find yourself on the edge of your seat awaiting a new episode every Monday. If you can never get enough true crime... Congratulations, you’ve found your people. Follow to join a community of Crime Junkies! Crime Junkie is presented by Audiochuck Media Company.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

    Dateline NBC

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com

    The Breakfast Club

    The World's Most Dangerous Morning Show, The Breakfast Club, With DJ Envy, Jess Hilarious, And Charlamagne Tha God!

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2026 iHeartMedia, Inc.

  • Help
  • Privacy Policy
  • Terms of Use
  • AdChoicesAd Choices