ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
ഒരുവശത്ത് സർക്കാർ സംരക്ഷണം, മറുവശത്ത് പ്രതിപക്ഷത്തിന്റെ കുറ്റവിചാരണഭീഷണി. സവിശേഷ സാഹചര്യത്തിലൂടെയാണ് ഇന്ത്യയിൽ ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങൾ കടന്നുപോകുന്നത്. അതിനിടെ രണ്ട് ഹൈക്കോടതികളിലായുള്ള നാല് ജഡ്ജിമാരുടെ പേരും ചർച്ചകളിൽ നിറയുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു ചർച്ച രാജ്യത്ത് ശക്തമാകുന്നത്? വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Judicial Controversies are incr...
തങ്ങളുടെ ദേശീയതയുടെ ചേരുവകളുള്ള ചരിത്രം നിർമിച്ച് സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ഭാഗമാകാൻ എല്ലാ കാലത്തു ബിജെപി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വന്ദേമാതര ചർച്ചയിലൂടെ മറ്റൊരു ചരിത്രനിർമാണത്തിനാണ് ബിജെപി ശ്രമം. ദേശീയഗീതത്തെ പുതിയൊരു വിഭജനവിഷയമാക്കുന്നു. ചരിത്രനിർമാണത്തിന്റെ ഭാഗമായി വന്ദേഭാരതം എഴുതിയതിന് ഇതുവരെ നൽകാത്ത തീയതിയും ബിജെപി സൃഷ്ടിച്ചു. വരാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ഈ ‘പുതിയ നിർമിതി’യെ കൂട്ടിവായിക്കേണ്ട...
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ത്രീകൾക്കായി പദ്ധതികൾ പ്രഖ്യാപിക്കാൻ പാർട്ടികൾ മത്സരിക്കുന്ന കാഴ്ചയാണ് നമ്മുടെ രാജ്യത്ത്. സ്ത്രീകളുടെ വോട്ടവകാശത്തിന് ഇങ്ങനെ വിലയിടുമ്പോൾ ജനാധിപത്യത്തിന്റെ വിലയിടിയുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് സ്ത്രീകൾക്കു നൽകുന്ന സൗജന്യങ്ങൾ വിവിധ പാർട്ടികൾക്കു ലഭിക്കുന്ന വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ? കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണപക്ഷം ഈ അവസരം എങ്ങനെയാണ് മുതലെടുക്കുന്നത്? വിശകലനം ചെയ്യുകയാണ് &lsqu...
കേന്ദ്ര സർക്കാർ 4 ലേബർ കോഡുകൾ കൊണ്ടു വന്നിരിക്കുന്നു. തൊഴിൽ നിയമങ്ങളെ കാലത്തിനൊത്ത് മാറ്റിയെഴുതുകയാണ് ആ ലേബർ കോഡുകളിലൂടെയെന്നാണ് കേന്ദ്ര സർക്കാർ വാദം. പക്ഷേ, സ്വന്തം പക്ഷത്തെ ബിഎംഎസ് തന്നെ അതിലെ രണ്ട് കോഡുകളെ എതിർക്കുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. കേന്ദ്രം ആരുടെ നയമാണ് നടപ്പാക്കുന്നത്? സ്വതന്ത്ര ഇന്ത്യയിലെ തൊഴിൽ നിയമങ്ങളുടെ ചരിത്രവുമായി ചേർന്നുനിന്ന് വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മല...
കോൺഗ്രസിനെ ഇനിയും എഴുതിത്തള്ളാൻ മോദി തയാറാകുന്നില്ല. കോൺഗ്രസ് ആശയങ്ങളുടെ നഷ്ടപ്പെടാത്ത പ്രസക്തിതന്നെ പ്രധാന കാരണം. പക്ഷേ, അതിനൊത്തുയരാൻ കോൺഗ്രസിനു സാധിക്കുന്നില്ല. അതിനും കാരണങ്ങൾ ഏറെയാണ്. വിശദമായി വിലയിരുത്തുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Modi is still not ready to write off the Congress. The main reason for this is the undiminished ...
രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടുമോഷണ ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ കേട്ട ഭാവം പോലും നടിക്കുന്നില്ല. ഉയരുന്ന ചോദ്യം ഇതാണ്– എന്തുകൊണ്ട് ഈ തെളിവുകളുമായി രാഹുൽ കോടതിയിൽ പോകുന്നില്ല. അതിനു കൃത്യമായ ചില കാരണങ്ങളുണ്ട്. അവയെന്താണ്? തിരഞ്ഞെടുപ്പു കമ്മിഷന് ഇക്കാര്യത്തിൽ എന്തെങ്കിലും ആശങ്കയുണ്ടോ? വോട്ടുമോഷണ വിവാദത്തിന്റെ പശ്ചാത്തലവും രാഷ്ട്രീയ സാഹചര്യങ്ങളും വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ്...
ഗായകന്‍ സുബീൻ ഗാർഗിന്റെ മരണത്തോടെ കലങ്ങിമറിഞ്ഞ അസമിലെ രാഷ്ട്രീയസ്ഥിതി തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘രഹസ്യായുധം’ പുറത്തെടുക്കുന്നു: 1983ലെ നെല്ലി കൂട്ടക്കൊലയുടെ റിപ്പോർട്ട്. മൂവായിരത്തിലധികം പേരുടെ ജീവനെടുത്ത നെല്ലി കൂട്ടക്കൊല സംബന്ധിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ പുറത്തുവിടുന്നതിനെ ചൊല്ലി പല കോണുകളിൽ ചർച്ചയുയരുന്നുണ്ട്. അത് ഹിമന്തയുടെ ഗീബൽസീയൻ തന്ത്രമാണെന്ന് കരുതുന്നവരുമുണ്ട്. പുറത്തുവരാന...
വർഗീയതയ്ക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കും എതിരെയുള്ള ശക്തമായ കമ്യൂണിസ്റ്റ് നിലപാടാണോ, അതോ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന മോദി സർക്കാരിന്റെ പണമാണോ വലുത്? രണ്ടാമത്തേതാണ് വലുതെന്നാണ് ‘പിഎം ശ്രീ’ പദ്ധതിയിൽ ഒപ്പുവച്ചുകൊണ്ട് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. അതിനെ സിപിഐ ചോദ്യം ചെയ്യുന്നു. ഇടതുബദൽ പരാജയപ്പെടുത്താൻ സിപിഎംതന്നെ മുന്നിട്ടിറങ്ങുന്നു എന്ന വിമർശനവും ഉയരുന്നു. ആശയങ്ങള്‍ അടിയറവയ്ക്കുന്നത് ഇങ്ങനെ തുടർന്...
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്വന്തം പാർട്ടിയും ബിഹാറിൽ കളത്തിലുണ്ട്. ഒന്നുകിൽ 150നു മുകളിൽ അല്ലെങ്കിൽ പത്തിൽ താഴെ സീറ്റാണ് പ്രശാന്ത് പ്രവചിക്കുന്നത്. എന്തുകൊണ്ടാണ് തന്റെ പാർട്ടിയുടെ ഭാവിയെന്താകും എന്നുപോലും കൃത്യമായി പ്രശാന്തിനു പറയാൻ സാധിക്കാത്തത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Even Election Strategist Prashant Kishor is...
രാജ്യത്ത് 11 വർഷത്തിനിടെ വ്യാജമരുന്നു കഴിച്ച് ആരും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം. ഇത്തരത്തിൽ, വസ്തുതകളെ നിഷേധിക്കുകയെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി തന്നെയാണ് മധ്യപ്രദേശിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണം. വ്യാജമരുന്നു ദുരന്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് നമ്മുടെ നേതൃത്വം പാഠംപഠിക്കാത്തത്? വ്യാജവാഗ്ദാനങ്ങൾ നൽകി എന്തിനാണ് അവരിങ്ങനെ നമ്മളെ കബളിപ്പിക്കുന്നത്? വ്യാജമരുന്നുകൾക്കു പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് &ls...
ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
How Central Policies Impact Democracy And Federalism In India: C...
തിരുനെൽവേലിയിൽ കരുണാനിധിയുടെ പ്രതിമയ്ക്ക് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും അനുമതി നിഷേധിച്ചിരിക്കുന്നു. നർമദയിലെ പട്ടേൽ പ്രതിമയ്ക്കു പക്ഷേ, ആ തടസ്സമുണ്ടായില്ല. പട്ടേലിന്റെ പ്രതിമ വേണമെന്നു മോദിക്കു തോന്നി, അത്തരമൊരു തോന്നൽ സ്റ്റാലിൻ സർക്കാരിനുമുണ്ടായി. കോടതിയിൽ മോദിയുടെ തോന്നൽ ശരിയും സ്റ്റാലിന്റേതു തെറ്റുമാകുന്നതെങ്ങനെയാണ്? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജ...
കമ്യൂണിസ്റ്റുകാരുടെ പഴയ നിലപാടുകളിൽ ചിലതു തികച്ചും തെറ്റായിരുന്നുവെന്നും അതിന്റെയൊക്കെ സ്വാധീനം ഇപ്പോഴുമുണ്ടെന്നുമാണ് പാർട്ടിയംഗമായ ചരിത്രകാരൻ ഇർഫാൻ ഹബീബ് കഴിഞ്ഞ ദിവസം സിപിഎമ്മിനെ ഓർമിപ്പിച്ചത്. ആ തെറ്റായ സ്വാധീനം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ എങ്ങനെ അനുസ്മരിക്കണം എന്നതിൽപോലുമുണ്ടോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Historian and CPM member Irfan Habib recen...
പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്&zw...
തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.
BRS Family Conflict: K. Kavitha's Suspension a...
ജസ്റ്റിസ് പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനെ എതിർത്ത് കൊളീജിയാംഗം ജസ്റ്റിസ് ബി.വി.നാഗരത്ന വിയോജനക്കുറിപ്പെഴുതിയെന്ന റിപ്പോർട്ടുകളിന്മേലുള്ള ചർച്ച മുറുകുന്നതിനിടെയാണ് ‘ഇൻകംപ്ലീറ്റ് ജസ്റ്റിസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അതിൽ മുൻ ജഡ്‌ജിമാരും കൊളീജിയം അംഗങ്ങളുമെല്ലാം ഉൾപ്പെടെ എഴുതിയ ലേഖനങ്ങളിൽനിന്ന് ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. സുപ്രീംകോടതി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ ശക്തമായോ? കാവലാളുകൾക്ക് ആരു കാവൽ നിൽ...
30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.
Explore the controversial bill enabling minis...
ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും മാറിയ പ്രതിപക്ഷത്തെയും പരിശോധിക്കു...
ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനെന്ന പേരിൽ 25 പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് ലഫ്. ഗവർണർ. ഭീകരവാദികളെ പിടികൂടിയും ആയുധങ്ങൾ പിടിച്ചെടുത്തും പരിചയമുള്ള പൊലീസിപ്പോൾ പുസ്തകക്കടകളിൽ കയറി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമുള്ള ഈ നടപടിയിലൂടെ വരുന്നതാണോ സമാധാനം? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Lieutenant Governor of Jammu and Kashmir...
വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായാണ് തന്റെ പ്രവർത്തനങ്ങളെന്നാണ് പ്രധാനമന്ത്രി പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളത്. പക്ഷേ ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ സംഘപരിവാറിലെ ചില സംഘടനകൾക്ക് എത്രത്തോളം കഴിയുന്നുണ്ട്? ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളും ആദിവാസി യുവാവും നേരിട്ട ആക്രമണത്തിനു പിന്നാലെ ബജ്റങ്ദൾ വീണ്ടും വിവാദകേന്ദ്രമാകുമ്പോൾ ഒരു വിശകലനം. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Beyond the ...
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com
Listen to 'The Bobby Bones Show' by downloading the daily full replay.
The official podcast of comedian Joe Rogan.
Betrayal Weekly is back for a brand new season. Every Thursday, Betrayal Weekly shares first-hand accounts of broken trust, shocking deceptions, and the trail of destruction they leave behind. Hosted by Andrea Gunning, this weekly ongoing series digs into real-life stories of betrayal and the aftermath. From stories of double lives to dark discoveries, these are cautionary tales and accounts of resilience against all odds. From the producers of the critically acclaimed Betrayal series, Betrayal Weekly drops new episodes every Thursday. Please join our Substack for additional exclusive content, curated book recommendations and community discussions. Sign up FREE by clicking this link Beyond Betrayal Substack. Join our community dedicated to truth, resilience and healing. Your voice matters! Be a part of our Betrayal journey on Substack. And make sure to check out Seasons 1-4 of Betrayal, along with Betrayal Weekly Season 1.