ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html
പ്രാചീന ഇന്ത്യയുടെ തിലകക്കുറിയായിരുന്നു മഗധ. ഹര്യാങ്ക രാജവംശത്തിലെ ബിംബിസാരനായിരുന്നു അക്കാലത്ത് മഗധ ഭരിച്ചിരുന്നത്. ഒരിക്കൽ വിദൂരദിശയിൽ പടിഞ്ഞാറുള്ള ഗാന്ധാരദേശത്തുനിന്ന് ഒരുകൂട്ടം വ്യാപാരികൾ അദ്ദേഹത്തെ കാണാനെത്തി. ബിംബിസാരൻ അവരോട് കുശലമന്വേഷിച്ചു. അവരുടെ രാജാവാരെന്നും ചോദിച്ചു. പുഷ്കരസരിൻ അഥവാ പുക്കുസാതി എന്ന രാജനാണു ഗാന്ധാര ഭരിക്കുന്നതെന്നായിരുന്നു വ്യാപാരികളുടെ ഉത്തരം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
T...
പുതുവർഷം എന്നത് വെറുമൊരു ആഘോഷമല്ല, മറിച്ച് നമ്മുടെ ജീവിതത്തിന്റെ പരിമിതമായ സമയത്തെക്കുറിച്ചുള്ള ഗൗരവമേറിയ ഓർമപ്പെടുത്തലാണ്. ഓരോ വർഷവും കടന്നുപോകുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കണം, കഴിഞ്ഞ വർഷത്തേക്കാൾ മികച്ചൊരു മനുഷ്യനാണോ ഞാൻ ഇന്ന്? കൂടുതൽ വിവേകമുള്ളവരും, കൂടുതൽ സ്നേഹമുള്ളവരും, കൂടുതൽ ആനന്ദമുള്ളവരുമായി മാറിയിട്ടുണ്ടോ?. ഇല്ലെങ്കിൽ നിങ്ങളുടെ സമയം പാഴായിക്കൊണ്ടിരിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
Sadhguru's New Year ...
കുസൃതിയുടെ ആൾരൂപമായിരുന്നു കണ്ണൻ.വികൃതികൾ കാട്ടാനും കള്ളത്തരം പറയാനും യാതൊരു മടിയുമില്ലായിരുന്നു കുട്ടിക്ക്. ഒരിക്കൽ ഇടയബാലൻമാർ യശോദാമ്മയെ ഒരു കാര്യം അറിയിച്ചു. കണ്ണൻ മണ്ണുവാരിത്തിന്നിരിക്കുന്നു. അതു തങ്ങൾ കണ്ടു. ഇതുകേട്ട യശോദയ്ക്ക് ദേഷ്യവും പേടിയും ഒരുമിച്ചുവന്നു. മണ്ണുതിന്നു വല്ല രോഗവും കുട്ടിക്കു വരുമോയെന്ന ആശങ്കയോടെ യശോദ കണ്ണനരികിലേക്ക് ഓടിയെത്തി. യാതൊരു ഭാവഭേദവുമില്ലാതെ കളിച്ചുചിരിച്ചിരിക്കുകയാണ് ശ്രീകൃഷ്ണൻ. നീ മണ്ണുതിന്നോടാ എ...
ലോകത്ത് ഏറ്റവും ആരാധിക്കപ്പെടുന്ന കായികയിനമാണ് ഫുട്ബോൾ. ഓരോ ഫുട്ബോൾ കളിയും ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്. ലക്ഷ്യമെന്ന ഗോൾ തേടിയുള്ള ഓട്ടം. അതിനിടയിൽ വരുന്ന പ്രതിസന്ധികൾ. സുഗമമായി ഒറ്റയടിക്ക് ലക്ഷ്യം നേടാനാകില്ല. കുറേയേറെ മുന്നോട്ടു നീങ്ങിയും പിന്നെ പിന്നോട്ടിറങ്ങിയും തട്ടിയും വീണും ഇടയ്ക്കു നിന്നും ശിക്ഷകൾ ഏറ്റുവാങ്ങിയുമൊക്കെയാണ് ആ പോക്ക്. നയവും നാട്യങ്ങളും തന്ത്രങ്ങളുമൊക്കെ സന്നിവേശിപ്പിച്ചുള്ള ഈ യാത്രയിൽ ഒടുവിൽ ഗോൾ നേടുന്നതോടെ ആ...
ശ്രീകൃഷ്ണനോട് മാതൃസഹജമായ സ്നേഹമായിരുന്നു ദുർഗി മായ്ക്ക്. എല്ലാ ദിവസവും അവർ ആ വിഗ്രഹത്തെ കുളിപ്പിച്ചു. ഭക്ഷണം അർപ്പിച്ചു. താരാട്ട് പാടി. ചിലപ്പോഴൊക്കെ വഴക്കുപറഞ്ഞു. നാട്ടുകാർ ഇതിന്റെ പേരിൽ ദുർഗി മായെ കളിയാക്കിയിരുന്നു. ഭക്തി കൂടി ദുർഗി മായ്ക്ക് സ്വബോധം നഷ്ടപ്പെട്ടെന്നൊക്കെ അവർ പറഞ്ഞു. പക്ഷേ ദുർഗി മാ ഇതിനൊന്നും ചെവികൊടുത്തില്ല. ശ്രീകൃഷ്ണൻ അവരെ സംബന്ധിച്ച് അവരുടെ കുഞ്ഞായിരുന്നു. വരുമാനം കുറവായിരുന്നെങ്കിലും കൃഷ്ണനുള്ള അർച്ചനകൾ അവർ ഒരി...
നല്ല കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കുന്നതിനു പുതുവർഷമൊരു അവസരമാണെങ്കിൽ അതും നല്ലതു തന്നെ. എന്നാൽ പുതുവർഷത്തിലെ പല തുടക്കങ്ങളും പുത്തനച്ചി പുരപ്പുറം തൂക്കും എന്ന ചൊല്ലുപോലെയാണ്. കുറച്ചുകാലമൊക്കെ ഉത്സാഹമൊക്കെയുണ്ടാകും. അതു കഴിഞ്ഞാൽ തോണി വീണ്ടും കടവിൽ തിരിച്ചെത്തും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Struggling with your New Year resolutions? Learn the importance of perseverance and focus to achieve your goals. ...
വെറുമൊരു രാജകുമാരിയായിരുന്നില്ല സോമ, മറിച്ച് നല്ലൊരു യോദ്ധാവായിരുന്നു അവൾ. തന്റെ രാജ്യത്തെ തീരത്തേക്കടുത്ത കൗണ്ടിന്യയുടെ കപ്പലിനുനേർക്ക് സോമ വലിയൊരു സമുദ്രാക്രമണം നടത്തി. കൗണ്ടിന്യ ചെറുത്തുനിന്നു. ഏതായാലും ആ കലഹം അധികം നീണ്ടില്ല. വീരനും ബുദ്ധിമാനും അറിവുള്ളവനുമായ കൗണ്ടിന്യയെ സോമയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Kaundinya and Soma's legendary union began with a sea voyage and a b...
എന്ത് ഭക്ഷണം കഴിച്ചാലാണ് ശരീരത്തിന് സൗഖ്യവും സന്തോഷവും ലഭിക്കുക എന്ന് നിങ്ങൾ ശരീരത്തോട് ചോദിക്കുക. വ്യത്യസ്ത ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം അതിന്റെ അനുഭവം എങ്ങനെയുണ്ടെന്നു നോക്കുക. നിങ്ങളുടെ ശരീരം വളരെ ചടുലവും ഊർജസ്വലവുമായി തോന്നുന്നുവെങ്കിൽ, അതിനർഥം ശരീരത്തിന് സന്തോഷമായെന്നാണ്. ശരീരത്തിന് മന്ദത ഉണ്ടാവുകയും, ഉണർന്നിരിക്കാൻ കഫീനോ നിക്കോട്ടിനോ വേണ്ടി വരികയും ചെയ്താൽ ശരീരം കഷ്ടപ്പെടുന്നു എന്നാണർഥം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ
A v...
എത്രത്തോളം ആഗ്രഹങ്ങളും അഭിനിവേശങ്ങളുമുണ്ടെങ്കിലും സ്വന്തം അഭിമാനവും വാക്കും സംരക്ഷിക്കാനായി അവ ഉപേക്ഷിക്കണം. ഈ വലിയ പാഠം നമുക്ക് പറഞ്ഞു തരുന്നത് മഹാഭാരതത്തിലെ പ്രമുഖ വില്ലനായ ദുര്യോധനനാണ്. ആ കഥയാണ് ‘ഭീഷ്മരുടെ അഞ്ച് സ്വർണ അമ്പുകൾ’. കുരുക്ഷേത്രയുദ്ധം ഏഴാംദിനം. ഭീമനും അർജുനനും ചേർന്ന പാണ്ഡവപ്പട കൗരവപ്പടയ്ക്കുമേൽ കനത്ത ആഘാതമേൽപിച്ചു. ദുര്യോധനനെ ഭീമൻ നന്നായി മർദ്ദിക്കുകയും ചെയ്തു. മുറിവുകളുമായി ദുര്യോധനൻ പോയത് ഭീഷ്മരുടെ അടുത...
“ആയിരം കാതമുള്ള യാത്ര ആരംഭിക്കുന്നത് ഒരൊറ്റ ചുവടിൽനിന്നാണ്.”ക്ഷമയാണ് ഇവിടത്തെ പ്രധാന വെല്ലുവിളി. തൽക്ഷണ സംതൃപ്തിയുടെ ഈ കാലഘട്ടത്തിൽ ചെറുചുവടുകളെ വിലമതിക്കാൻ അച്ചടക്കം ആവശ്യമാണ്. ചുരുക്കത്തിൽ, ചെറുചുവടുകൾ ആർക്കും വിപ്ലവങ്ങൾ സാധ്യമാക്കുന്നു. അവ സാധാരണമായതിനെ അസാധാരണമാക്കി മാറ്റും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The power of small steps is the true driving force behind great revolutions and sign...
ഒരു ദിവസം ഉച്ചയ്ക്കുണ്ണാൻ വരണമെന്നു സീതാദേവി ഹനുമാനെ അറിയിച്ചു. ഹനുമാനോട് സീതാദേവിക്ക് മാതൃസഹജമായ വാത്സല്യമായിരുന്നു. ദേവിയുടെ ക്ഷണം സസന്തോഷം സ്വീകരിച്ച ഹനുമാൻ താൻ തീർച്ചയായും എത്തുമെന്ന് അറിയിച്ചു. ഹനുമാൻ നല്ലൊരു ഭക്ഷണപ്രിയൻ കൂടിയാണ്. അദ്ദേഹം പറഞ്ഞ സമയത്തെത്തി ഇരിപ്പിടത്തിൽ സ്ഥാനം പിടിച്ചു. അയോധ്യയിലെ അടുക്കളയിൽ താനുണ്ടാക്കിയ വിഭവങ്ങളുമായി സീതാദേവി ഹനുമാനരികിലെത്തി വിളമ്പി കൊടുത്തു. അളവറ്റ സന്തോഷത്തോടെ സീതാദേവിയെ ഒന്നു നോക്കിയ ശേഷ...
ഒറ്റപ്പെടൽ എന്നത് മനുഷ്യരിൽ പലരെയും സംബന്ധിച്ച് ഭയാനകമായ അവസ്ഥയാണ്. തങ്ങളുടെ പ്രശ്നങ്ങൾ പുറത്തുപറയാൻ ഒരാളില്ലാതെയിരിക്കുക, സന്തോഷവും സങ്കടവും പങ്കുവയ്ക്കാൻ ആരെങ്കിലുമില്ലാതെയിരിക്കുക. സിനിമയ്ക്കു പോകാനോ ഭക്ഷണം കഴിക്കാൻ കമ്പനിക്കോ ഒരാൾ പോലുമില്ലാതിരിക്കുക. ഒറ്റപ്പെടൽ തീർച്ചയായും ചിലരെയെങ്കിലും തകർത്തുകളയും. അനേകം ബന്ധുക്കളും സ്നേഹിതരുമൊക്കെയുള്ളവർക്കും ഒറ്റപ്പെടൽ സംഭവിക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
...ഒരിക്കൽ ഒരു കർഷകൻ തന്റെ പശുക്കളുമായി ഒരു പുൽമേട്ടിലെത്തി. അവിടെ ഒരു വലിയ മരത്തിനു താഴെ മഹാവീരൻ ധ്യാനനിമഗ്നനായി ഇരിക്കുന്നുണ്ടായിരുന്നു. ഒരു ദീർഘയാത്രയ്ക്കിടെ അദ്ദേഹം വിശ്രമിക്കാനായി അവിടെയിരുന്നതാണ്. കർഷകൻ ഇതറിയാതെ മഹാവീരന് അടുക്കൽ ചെന്നശേഷം തനിക്കു കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതു പൂർത്തിയാക്കി വരുന്നതുവരെ പശുക്കളെ നോക്കണമെന്നും അറിയിച്ചു. എന്നാൽ ധ്യാനത്തിലായിരുന്നു മഹാവീരൻ ഇതൊന്നുമറിഞ്ഞില്ല. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്...
ദൃഢമായ മനസ്സിലെടുക്കുന്ന ഒരൊറ്റ തീരുമാനം മതി ജീവിതം മാറ്റിമറിക്കാനെന്ന് റോബർട്ട് ഡൗണി ജൂനിയർ നമ്മെ ഓർമിപ്പിക്കുന്നു. ജീവിതം തന്നെയാണ് ലഹരി. അതിനെ പോസിറ്റീവായ മനസ്സോടെ സമീപിക്കുന്നതിലും ആനന്ദം എന്തുണ്ട്? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the incredible life story of Robert Downey Jr., from a troubled youth and battles with addiction to his triumphant comeback as the iconic Iron Man. His journey...
ഏകചക്രയെന്നൊരു ഗ്രാമമുണ്ടായിരുന്നു. അധികം സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതെ എപ്പോഴും പേടിച്ച മട്ടുള്ളവരായിരുന്നു അവിടത്തെ നാട്ടുകാർ. അവിടെയൊരു വീട്ടിൽ പാണ്ഡവർ തങ്ങാനുറച്ചു. ഒരു വീട്ടുകാർ കുന്തീദേവിക്കും മക്കൾക്കും ആതിഥ്യമരുളി. പക്ഷേ ഒരുദിവസം ആ വീട്ടുകാർ സങ്കടപ്പെട്ടിരിക്കുന്നത് കുന്തീദേവി കണ്ടു. അവിടത്തെ വീട്ടമ്മയോട് അവർ കാര്യം തിരക്കി. ആ ഗ്രാമവുമായി ബന്ധപ്പെട്ടുള്ള ഒരു രഹസ്യം ആ വീട്ടമ്മ അന്നാദ്യമായി കുന്തീദേവിയോടു പറഞ്ഞു. ഇവ...
ജീവിതത്തിൽ എപ്പോഴെങ്കിലും യോഗ പഠിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. പക്ഷേ ആ ഒരു ചുവടുവെക്കുന്നതിൽ നിന്ന് നമ്മളെ തടഞ്ഞത് ചിലപ്പോൾ യോഗയെകുറിച്ച് നാം ധരിച്ചുവച്ചിരിക്കുന്ന തെറ്റായ കാര്യങ്ങളാകാം.മനുഷ്യൻറെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിന് യോഗ ഏറെ പ്രയോജനകരമാണ്. സമൂഹത്തിൽ ഇന്നും യോഗയെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഈ തെറ്റിദ്ധാരണകളെ ദൂരീകരിക്കുകയാണ് സദ്ഗുരു. ഇവിട...
ഒരിക്കൽ വീടിന്റെ മട്ടുപ്പാവിലിരുന്നു കുണ്ഡലകേശി ഒരു കാഴ്ച കണ്ടു. വിലങ്ങുകളും ചങ്ങലകളും അണിയിച്ച് ഒരാളെ തെരുവിൽകൂടി നടത്തിക്കൊണ്ടുപോകുന്നു. പിന്നാലെ ഒരു ജനക്കൂട്ടവുമുണ്ട്. കാലൻ എന്ന കള്ളനായിരുന്നു അത്. സമൂഹത്തിനു ചെയ്ത ദ്രോഹങ്ങൾക്ക് കാലനെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുകയായിരുന്നു അന്ന്. ഒറ്റനോട്ടത്തിൽ തന്നെ കുണ്ഡലകേശിക്ക് കാലനെ ഇഷ്ടപ്പെട്ടു. അവനോട് അടങ്ങാത്ത പ്രണയം അവളുടെ ഉള്ളിലുറവ പൊട്ടി. കാലന്റെ കഥ മറ്റുള്ളവരിൽ നിന്നറിഞ്ഞെങ്കിലും അത...
ചെയ്യുന്ന ഒരു കാര്യമെങ്കിലും പാളിപ്പോയാൽ നമ്മളിൽ പലരും പെട്ടി മടക്കി പരിപാടി മതിയാക്കും. പിന്നെയൊരിക്കൽ കൂടി ശ്രമിക്കാനുള്ള ക്ഷമ പലർക്കുമില്ല. അങ്ങനെയുള്ളവർ ദക്ഷിണ കൊറിയൻ വനിത ചാ സാ-സൂനിന്റെ കഥ കേൾക്കണം. ഡ്രൈവിങ് ടെസ്റ്റിൽ 960-ാം തവണ വിജയിച്ച ദക്ഷിണ കൊറിയൻ വനിതയുടെ കഥ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Cha Sa-soon's incredible journey to acquire a driving license after 959 failures showcases true pers...
തമിഴകത്തെ പുഹാറെന്ന പട്ടണത്തിൽ ഒരു സമ്പന്ന വ്യവസായിയുടെ മകനായാണു കോവലൻ ജനിച്ചത്. സൗന്ദര്യം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും ധാർമിക ചിന്തകൊണ്ടും പാതിവ്രത്യംകൊണ്ടും ഉത്തമയായ കണ്ണകിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പട്ടണവാസികൾ ആ യുവദമ്പതികളുടെ ജീവിതത്തെ എപ്പോഴും പ്രശംസിച്ചിരുന്നു. ജീവിതം മനോഹരമായി ഒഴുകുന്നതിനിടെയാണ് ദുർവിധി തേടിയെത്തിയത്. മാധവി എന്ന സുന്ദരിയായ നർത്തകിയെ കോവലൻ ഇതിനിടെ പരിചയപ്പെട്ടു. മാധവിയുെട ആകാരവടിവും അവളണിയുന്ന നിറപ്പകിട...
പരാജയത്തെ ഭയപ്പെടാതെ അതിനെ കഠിനാധ്വാനം കൊണ്ടു മറികടന്നതാണു ഡിസ്‌നിയുടെ വിജയം. എന്തെങ്കിലുമൊക്കെ ജീവിതത്തിൽ ചെയ്യണമെന്നു കാംക്ഷിക്കുന്ന അനേകമാളുകളെ ഡിസ്‌നിയുടെ ജീവിതകഥ പ്രചോദിപ്പിക്കുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Walt Disney's inspiring journey showcases how unwavering perseverance transformed repeated failures into the foundation of the world's largest entertainment company. His creative...
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.
I’m Jay Shetty host of On Purpose the worlds #1 Mental Health podcast and I’m so grateful you found us. I started this podcast 5 years ago to invite you into conversations and workshops that are designed to help make you happier, healthier and more healed. I believe that when you (yes you) feel seen, heard and understood you’re able to deal with relationship struggles, work challenges and life’s ups and downs with more ease and grace. I interview experts, celebrities, thought leaders and athletes so that we can grow our mindset, build better habits and uncover a side of them we’ve never seen before. New episodes every Monday and Friday. Your support means the world to me and I don’t take it for granted — click the follow button and leave a review to help us spread the love with On Purpose. I can’t wait for you to listen to your first or 500th episode!
The official podcast of comedian Joe Rogan.
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com
The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.