Manorama Children

Manorama Children

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

October 24, 2026 • 2 mins

അമ്മയ്ക്കൊപ്പം പച്ചക്കറിക്കടയിൽ എത്തിയതായിരുന്നു ഉണ്ണിമായ. കടക്കാരൻ നൽകിയ ബാസ്ക്കറ്റ് വാങ്ങി അമ്മ ഓരോന്നായി തിരഞ്ഞെടുക്കാൻ തുടങ്ങി. തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ..എന്തെല്ലാം തരം പച്ചക്കറികളാണ് എല്ലാം ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് നടക്കും വഴി ഉണ്ണി അമ്മയോട് ചോദിച്ചു... കഥ കേട്ടോളൂ
 
Unnimaya had tagged along with her mother to the vegetable shop. Taking a basket from the shopkeeper, Amm...

Listen
Watch
Mark as Played

ആ കാട്ടിലെ കുഞ്ഞരുവിയുടെ കരയിലൂടെ നടക്കാൻ ഇറങ്ങിയതായിരുന്നു പൂക്കിപ്പൂച്ചയും അമ്മയും. ഇളം വെയിൽ കാഞ്ഞുകൊണ്ട് നടക്കാനിറങ്ങുന്നത് അവരുടെ വൈകുന്നേരപരിപാടികളിൽ പ്രധാനമായിരുന്നു. ചുറ്റും നിരീക്ഷിച്ച്, ഓരോന്നും കണ്ടും പറഞ്ഞുമൊക്കെയാണ് അവരുടെ നടത്തം. അപ്പോൾ ഇളം വയലറ്റ് നിറത്തിലുള്ള ഒരു കുഞ്ഞിപ്പൂവ്വ് പറന്നുവന്നു പൂക്കിപ്പൂച്ചയുടെ കവിളിൽ വീണു. 'ങേ? ചിറകുള്ള പൂവോ? ഈ പൂവ് എങ്ങനെ പറന്നു വന്നു?' പൂക്കി അത്ഭുതപ്പെട്ടു. പിന്നീട് എന്ത് സംഭവിച്ചു?...

Listen
Watch
Mark as Played

അസാധാരണമായ ദിവ്യശക്തികളുള്ള ഒരു സന്യാസിയുണ്ടായിരുന്നു. അദ്ദേഹം നേടിയെടുത്ത സിദ്ധികളെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം മുറ്റത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ ഇരുന്ന് എന്തോ ആലോചിക്കുകയായിരുന്ന സന്യാസിയുടെ മേൽ എന്തോ വന്നു വീണു. നോക്കിയപ്പോൾ അതൊരു എലിക്കുഞ്ഞായിരുന്നു. ഒരു പൂച്ച അതിനെ പിടിക്കാൻ ഓടിച്ചപ്പോഴാണ് എലി അറിയാതെ സന്യാസിയുടെ മേൽ ചെന്നു വീണത്. സന്യാസി വേഗം ആ പൂച്ചയെ ഓടിച്ച് എലിയെ രക്ഷിച്ചു. എന്നിട്ട് അതിന് ...

Listen
Watch
Mark as Played

കാറ്റാടിക്കാട്ടിലെ അത്തിമരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുഞ്ഞൻ പാമ്പ് താമസിച്ചിരുന്നത്. ഉണ്ടക്കണ്ണും മിന്നുന്ന മേനിയുമൊക്കെയുള്ള അവൻ ഒരു കൊച്ചു സുന്ദരൻ തന്നെയായിരുന്നു. അത്തിമരത്തിന്റെ കെട്ടുപിണഞ്ഞ വേരുകളിൽ ഊർന്നു കളിച്ചും അരുവിയിലെ വെള്ളത്തിൽ ഒഴുകി നടന്നും കൂട്ടുകാർക്കൊപ്പം ഒളിച്ചുകളിച്ചുമെല്ലാം അവനാ കാട്ടിലങ്ങനെ വിലസി നടന്നു... കഥ കേട്ടോളൂ 

Kunjan, the little snake, lived in a hollow at the base of a fig tree in the Wind...

Listen
Watch
Mark as Played

വലിയൊരു കാടിന്റെ ഒത്തനടുവിലായി കണ്ണാടി പോലെ തെളിഞ്ഞ ജലമുള്ള മനോഹരമായ ഒരു ചെറിയ കുളമുണ്ടായിരുന്നു. ആ കുളത്തിൽ 'തിത്തിമി' എന്നു പേരുള്ള ഒരു കുഞ്ഞു മീൻഉണ്ടായിരുന്നു. അവന്റെ ലോകം അതായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ വെള്ളത്തിൽ തുള്ളിച്ചാടിയും, കുളത്തിലെ പാറക്കല്ലുകൾക്കിടയിൽ ഒളിച്ചുകളിച്ചും അവൻ സന്തോഷത്തോടെ ജീവിച്ചു പോന്നു
... കഥ കേട്ടോളൂ
 
Deep within a vast forest, there was a beautiful little pond with water as clear...

Listen
Watch
Mark as Played

ഇത്തവണ നമ്മുടെ താരം സുപ്രു എന്ന നീല സ്കൂട്ടറാണ്. സുപ്രുവിനു ഒരു പ്രത്യേകതയുണ്ട്, അവന് ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയില്ല, എപ്പോഴും "സൂം... സൂം..." എന്ന് പറഞ്ഞ് ഓടിക്കൊണ്ടിരിക്കും. കുറച്ചുകാലം മുൻപ് അവരുടെ നാട്ടിലെ വലിയ മലകൾക്കിടയിൽ ഒരു പുതിയ തൂക്കുപാലം വന്നിരുന്നു. ഈ പാലം വളരെ വീതി കുറഞ്ഞതും, കാറ്റത്ത് ആടുന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വലിയ വണ്ടികളൊന്നും അതിൽ കയറില്ല. നമ്മുടെ സുപ്രു സ്കൂട്ടർ എന്നും ഈ പാലത്തിന്റെ അരികിൽ വന്ന് നിൽക്...

Listen
Watch
Mark as Played

കാട്ടിനുള്ളിലെ വലിയൊരു പൂമര കൊമ്പിൽ, മനോഹരമായി പാട്ടുപാടുന്ന ഒരു കുഞ്ഞു കുയിലുണ്ടായിരുന്നു. അവളുടെ മധുരശബ്ദം കേട്ട് ഇലകൾ നൃത്തം ചെയ്യുകയും കാട്ടിലെ സകല ജീവികളും സങ്കടങ്ങൾ മറന്ന് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. കാടിന്റെ പ്രിയപ്പെട്ട പാട്ടുകാരിയായിരുന്നു ആ കുയിൽ.... കഥ കേട്ടോളൂ
 
On a large branch deep within the forest lived a little cuckoo who sang beautifully. Her sweet melodies made the leaves dance and all the creat...

Listen
Watch
Mark as Played

കാറ്റാടി കാട്ടിലെ കുസൃതിക്കാരൻ ആനക്കുട്ടിയായിരുന്നു തമ്പു. പകല സമയം മുഴുവൻ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കുന്ന തമ്പുവിന് രാത്രിയായാൽ ഉറങ്ങാൻ വലിയ മടിയായിരുന്നു.ഒരു പൂർണ്ണചന്ദ്ര ദിനത്തിൽ, കാടൊട്ടാകെ വെള്ളി വെളിച്ചം പരന്നു കിടക്കുകയായിരുന്നു. കാറ്റാടി മരങ്ങളുടെ തലപ്പുകൾക്കിടയിലൂടെ മാനത്തേക്ക് നോക്കിയ തമ്പു, വട്ടത്തിൽ തിളങ്ങിനിൽക്കുന്ന അമ്പിളിമാമനെ കണ്ടു! .. കഥ കേട്ടോളൂ

Thampu was a mischievous baby elephant living in the Whirling Woods...

Listen
Watch
Mark as Played

അതൊരു പഴയ വീടായിരുന്നു. അവിടെ കുറേപേർ താമസിച്ചിരുന്നു. അവരിൽ ഒരാളായിരുന്നു ജിജിപ്പൂച്ച. അവളൊരു നല്ല പൂച്ചക്കുട്ടിയായിരുന്നു. ആ വീട്ടിലെ കുട്ടികൾക്ക് അവൾ ഒരു അനുജത്തിയെ പോലെയാ. രാവിലെ ഉറക്കം ഉണർന്നാൽ അവർ ആദ്യം ഓടിയെത്തുന്നത് ജിജിപൂച്ചയുടെ അടുത്തേക്കാണ്. അത്രയ്ക്കു സ്നേഹമാണ്. എന്നാലും അവൾക്ക് ഏറ്റവും സ്നേഹം ആരോടായിരുന്നെന്നോ? ജിനുപൂച്ചയോട്. അവൻ ഒരു വീട്ടിലെയും പൂച്ചയല്ല. നാട്ടിലും ഓരോ വീട്ടിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവനാണ്. ഭക...

Listen
Watch
Mark as Played

ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ആ ചെടികളിലേക്ക് വ...

Listen
Watch
Mark as Played

ആകാശം മുട്ടുന്ന വലിയ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ വീട്ടിൽ ഒരു പല്ലിക്കുട്ടിയുണ്ട്. ലേശം വികൃതിയാണ്. ബാൽക്കണിയിലെ തുളസിച്ചെടിയുടെ ഇല കടിച്ചു മുറിക്കുക, കൂട്ടുകൂടാൻ വരുന്ന പൂമ്പാറ്റപെണ്ണ് പറക്കാൻ തുടങ്ങുമ്പോൾ വാൽകൊണ്ട് അടിച്ചിടുക തുടങ്ങി വിക്രിയകളുടെ എണ്ണം നീളും. ശെടാ, എന്താ ഈ പല്ലിക്കുട്ടി ഇങ്ങനെ? എന്നിട്ടോ? കഥ കേട്ടോളൂ...

In a house on the twelfth floor of a building, there lives a little lizard. It's quite mischievous. Its an...

Listen
Watch
Mark as Played

കാറ്റാടി കാട്ടിലെ കുഞ്ഞുറുമ്പുകളോട് കളിച്ച്, ആറ്റുതീരത്തെ വെള്ളമൊക്കെ തെറിപ്പിച്ച് നടക്കുകയായിരുന്നു നമ്മടെ തമ്പുക്കുട്ടൻ. വൈകുന്നേരമായിട്ടും തമ്പു കളി നിർത്തി വീട്ടിൽ പോകുന്ന ലക്ഷണമൊന്നുമില്ല... കഥ കേട്ടോളൂ
 
Our dear Thampu was playing with little ants in the Kattadi forest and splashing water by the riverside. Even though evening was setting in, there was no sign of him stopping his play and heading home.... Let's l...

Listen
Watch
Mark as Played

ഒരു അവധിദിവസം രാവിലെ മിന്നു ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പെട്ടെന്നാണ് അവളോട് കുശലം പറയാൻ ക്രോക്കു എത്തിയത്. കുഞ്ഞു ചിറകുകൾ ഇളക്കി, കുസൃതിക്കണ്ണുകളോടെ പറന്നുവന്ന ക്രോക്കു മിന്നുവിന്റെ തോളിലിരുന്നു.... കഥ കേട്ടോളൂ
 
One holiday morning, Minu was busy watering the plants. Suddenly, Kroku appeared, eager to chat. Flapping his tiny wings, with mischief in his eyes, Kroku flew over and perched on Minu's shoulder.... Le...

Listen
Watch
Mark as Played

വലിയ മലകൾക്കിടയിലുള്ള അരുവിക്കര' എന്ന ഗ്രാമത്തിൽ റിയോ എന്നൊരു കുട്ടി ഓട്ടോറിക്ഷ ഉണ്ടായിരുന്നു. റിയോയുടെ നിറം നല്ല കടും മഞ്ഞയായിരുന്നു. റിയോ ഭയങ്കര പാവമായിരുന്നു. വലിയ വണ്ടികളെ കാണുമ്പോൾ അവൻ തന്റെ കണ്ണാടികൾ ആത്മവിശ്വാസം ഇല്ലതെ പതുക്കെ താഴ്ത്തി വെക്കും. റിയോയുടെ കൂടെ വലിയ ടിപ്പൻ ലോറിയും, മണ്ണുമാന്തി യന്ത്രമായ ചിങ്കു ജെ.സി.ബിയും, വേഗത്തിൽ ഓടുന്ന കുഞ്ഞിക്കാറും, മെലിഞ്ഞ സൈക്കിളും ഉണ്ടായിരുന്നു. അവർ വലിയ കൂട്ടായിരുന്നു. റിയോയുടെ പേടി മാറ...

Listen
Watch
Mark as Played

ഇപ്പോൾ കാട്ടിൽ നല്ല തണുപ്പാണ്. രാവിലെ എഴുന്നേൽക്കാനും ഓടിച്ചാടി നടക്കാനുമൊക്കെ കാട്ടിലുള്ളവർക്ക് ലേശം മടിയുമുണ്ട്. ഇര തേടാൻ പോകുന്നവരും വെയില് കായാനിറങ്ങുന്നവരും പതുക്കെ ഉണർന്നുവരുന്നേയുള്ളു. അപ്പോൾ സൂര്യൻ ഉദിച്ച് അല്പം വെയിൽ വന്നു തുടങ്ങി. കാട്ടിലൂടെ നടക്കാൻ തീരുമാനിച്ച സിംഹംസുനി ഒരു കാര്യം ശ്രദ്ധിച്ചു. കാട്ടിലെ കുട്ടികളടക്കം ഉഷാറില്ലാത്തവരായിരിക്കുന്നു. എന്തായിരിക്കും കാരണം? കഥ കേട്ടോളൂ...

It's quite cold in the jungle now. The j...

Listen
Watch
Mark as Played

പൗർണമി  കാടിന്റെ അരികിൽ മിന്നുവെന്നും ചിന്നുവെന്നും പേരുള്ള  രണ്ട് കുഞ്ഞ് മുയലുകൾ താമസിച്ചിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ പൂക്കളെയും  ചിത്രശലഭങ്ങളെയും നോക്കി ഓടിക്കളിച്ച്  അവർ അറിയാതെ കാട്ടിനുള്ളിലേക്ക് വളരെ ദൂരം പോയി... കഥ കേട്ടോളൂ
 
At the edge of the Paurnami Forest lived two little rabbits named Minnu and Chinnu. They were the best of friends. One day, as they frolicked, admiring th...

Listen
Watch
Mark as Played

കാറ്റാടി കാട്ടിൽ കാഴ്ചകൾ കണ്ട്  നടക്കുകയായിരുന്നു തമ്പു ആനക്കുട്ടൻ. കണ്ണിൽ നിറയെ കുസൃതിയുമായി കാഴ്ചകൾ കണ്ട് ഇങ്ങനെ നടക്കുമ്പോൾ അതാ നിൽക്കുന്നു മിട്ടു മുയൽ... കഥ കേട്ടോളൂ

Thampu, the baby elephant, was strolling through the forest, taking in the sights. With mischief sparkling in his eyes, he was enjoying the view when, lo and behold, there stood Mithu the rabbit... Let's listen to the story.

Story:  Lakshmi Narayanan
N...

Listen
Watch
Mark as Played

രാവിലെ മുതലേ ആകാശത്ത് കരിമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. നോക്കിനിൽക്കെ 'ചറപറാ' എന്ന് മഴ പെയ്യാൻ തുടങ്ങി. സ്കൂളിൽ പോകാൻ തയ്യാറായി നിന്ന മിന്നുവിന് വിഷമമായി. പക്ഷേ, മഴ തോരുന്ന ലക്ഷണമേയില്ല!പെട്ടെന്നാണ് മിന്നുവിന് തന്റെ പുതിയ കുടയുടെ കാര്യം ഓർമ്മ വന്നത്. ഓടിച്ചെന്ന് അവൾ ആ പുത്തൻ കുട കയ്യിലെടുത്തു. കുട്ടിത്തവളകൾ നൃത്തം ചെയ്യുന്ന ഭംഗിയുള്ള ചിത്രങ്ങളുള്ള ഒരു ഒന്നാന്തരം കുട! കുടയും ചൂടി, മഴവെള്ളത്തിൽ തുള്ളിച്ചാടി മിന്നു സ്കൂളിലേക്ക് ഒരോട്ടം ...

Listen
Watch
Mark as Played

ഒരു ദിവസം വൈകുന്നേരം മിന്നു സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അന്നേരം ആകാശത്ത് കറുത്ത മേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. എപ്പോ വേണമെങ്കിലും കനത്ത ഒരു മഴ പെയ്യാം എന്ന അവസ്ഥ. മിന്നു വീട്ടിലെത്താൻ വേണ്ടി അല്പം വേഗത്തിൽ നടന്നു... കഥ കേട്ടോളൂ

One evening, Minu was walking home after school. Dark clouds were gathering in the sky, threatening a heavy downpour at any moment. Minu quickened her pace, hoping to get home bef...

Listen
Watch
Mark as Played

അതൊരു മഴക്കാലമായിരുന്നു. വഴിയിലും പാടത്തും കുഞ്ഞു തോട്ടിലും വെള്ളം. കുറേ കുറേ വെള്ളം. നല്ല കറുത്ത റോഡിൻറെ ഇരുവശത്തും കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ ഓരോ വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ മണ്ണ് കലർന്ന ഇളം തവിട്ട് നിറത്തിലുള്ള വെള്ളം കുതിച്ച് ഉയരും. അത് കണ്ടു നിൽക്കുന്നത് പാടവരമ്പത്തെ തവളക്കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു. അതിനൊരു കാരണവുമുണ്ട്. എന്താണെന്ന് അറിയേണ്ടേ? കഥ കേട്ടോളൂ...

It was a monsoon season. Water everywhere – on the roa...

Listen
Watch
Mark as Played

Popular Podcasts

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Dateline NBC

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com

    The Bobby Bones Show

    Listen to 'The Bobby Bones Show' by downloading the daily full replay.

    The Joe Rogan Experience

    The official podcast of comedian Joe Rogan.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2026 iHeartMedia, Inc.

  • Help
  • Privacy Policy
  • Terms of Use
  • AdChoicesAd Choices