Bull's Eye

Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

April 30, 2025 5 mins

ഒറ്റ കാറ് പോലും സ്വന്തമായിട്ടില്ല, പക്ഷേ കാറുകൾ വാടകയ്ക്കു കൊടുക്കുന്നു, ഒറ്റ റസ്റ്ററന്റ് പോലും ഇല്ലെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നു, ഒറ്റ ഹോട്ടൽ പോലും സ്വന്തമായിട്ടില്ലെങ്കിലും മുറികൾ വാടകയ്ക്കു കൊടുക്കുന്നു–ഇതു കലികാലത്തെ കുനഷ്ടു രീതികളാണ്. വീടുകൾക്കും ഇതേ ലൈനുണ്ട്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

Not even a single car of their own, yet renting out vehicles...

Mark as Played

‘വിത്തമെന്തിന് മർത്ത്യന്ന് വിദ്യ കൈവശമാവുകിൽ’ എന്നാണു കവിവാക്യം. അങ്ങനെ ചില വിദ്യകളൊക്കെ കയ്യിലുള്ളവർ വീട്ടിൽ നിന്നു പുറത്തിറങ്ങാതിരുന്ന് കാശുണ്ടാക്കുന്നുണ്ട്. കെട്ടിയോനു ജോലിയൊന്നും ഇല്ല, അല്ലേ എന്ന് അയൽക്കാരികൾ വീട്ടുകാരിയോടു ചോദിച്ചേക്കാം. മൈൻഡ് ചെയ്യേണ്ട. വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുന്ന ജോലികളെക്കുറിച്ചു കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

In this episo...

Mark as Played

വിലക്കയറ്റം, സെൽഫ് ഡിപ്പോർട്ടേഷൻ, വിദ്യാർഥികളുടെ വിദ്യാഭ്യാസം – കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

Price hike, Self-deportation, and Student education in America - An analysis by Malayala Manorama Senior Correspondent P. Kishore. Listen exclusively on Bull's Eye podcast...

See omnystudio.com/listener for privacy information.

Mark as Played

സ്ഥലത്തെ പ്രധാന കോടീശ്വര ദിവ്യൻമാരിലൊരാൾ പെട്ടെന്നു വീടും ഏക്കറുകളോളം പറമ്പും വൻകിട ബിൽഡർമാർക്കു വിറ്റെന്നു കേൾക്കുന്നു. ഗൾഫിലേക്ക് കൂടുമാറിയത്രെ. തത്ര ഭവാനെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചു, വീടു വിറ്റോ? ഏയ് ഇല്ല. വീടിനു പത്തിരുപതു വർഷം പഴക്കമുണ്ട്, അതുകൊണ്ടു പുതുക്കി പണിയുകയാണ്. മാത്രമല്ല വീടിനോടു ചേർന്ന കുറച്ചു സ്ഥലം കൂടി വാങ്ങുകയും ചെയ്തു. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബുള്‍സ്ഐ പോഡ്കാസ്റ്റിലൂടെ...

Manora...

Mark as Played

സായിപ്പിന്റെ കോഫിഷോപ്പിൽ യങ് കപ്പിൾസാണ് മിക്ക മൂലകളും കയ്യടക്കിയിരിക്കുന്നത്. മുന്നിൽ കഫെ ലാറ്റെ, കപ്യൂച്ചിനോ, ചിലപ്പോൾ കിവി, ലിച്ചി ജ്യൂസുകളോ...! ഇവർ ഡിങ്കോൾഫിക്കാരായിരിക്കും എന്നു നമ്മൾ വിചാരിക്കുന്നു. പക്ഷേ അങ്ങനല്ല, വൈബുണ്ടോ എന്നു നോക്കാൻ വരുന്നവരാണത്രെ! കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

Manorama Online's Business Editor, P. Kishore, discusses the cafe business in his new episode of 'Bullseye' podcast&n...

Mark as Played

ചില അബദ്ധങ്ങൾ ചിലപ്പോഴൊക്കെ നല്ലതിനുമാവാം. പരാജയങ്ങളിൽ നിന്നും പാഠം പഠിച്ച് ഉയരങ്ങളിലെത്തിയ സംരഭങ്ങളാണ് നമ്മുടെ നാട്ടിൽ അധികവും. അബദ്ധങ്ങൾ സുബദ്ധമായി മാറിയ കഥകൾ കേൾക്കാം. മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

Some mistakes can sometimes be good. Most of the companies in our country have learned from failures and reached great heights. Let's hear how mistakes turned into successes. Through Manorama Busines...

Mark as Played

സിനിമക്കാർക്ക് ഒരു ഐഡിയ പറയാം– ജയിംസ് ബോണ്ട്! ഇയാൻ ഫ്ളെമിങിന്റെ ജയിംസ് ബോണ്ട് നോവലുകളുടെ പകർപ്പവകാശം അവസാനിക്കുന്നു. 1953ലാണ് ആദ്യ നോവലായ കസിനോ റൊയാൽ പുറത്തു വന്നത്. 1964ൽ ഫ്ളെമിങ് സിദ്ധികൂടി. ഇന്ത്യയിൽ പകർപ്പവകാശം എഴുത്തുകാരൻ മരിച്ച് 60 വർഷം വരെയാണ്. 2024ൽ കഴിഞ്ഞു. ഫ്ളെമിങിന്റെ പുസ്തകങ്ങൾ ആർക്കും അച്ചടിച്ചു വിൽക്കാം. ആ കഥകൾ വച്ച് സിനിമയും പിടിക്കാം. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പ...

Mark as Played

താങ്ങാനാവാത്ത സ്വർണവിലയിൽ ‘അതിജീവനം’ പ്രശ്നമായപ്പോൾ ആഭരണം വാടകയ്ക്ക് കൊടുക്കുന്ന ബിസിനസും നാട്ടിൽ വന്നു. ‘മടിയിൽ ജ്വല്ലറി’ക്കാരുടെ സ്വർണം വിൽക്കലും തിരിച്ചുകൊടുക്കലും പുക്കാറുമൊന്നും വേണ്ട. പകരം വാടകയ്ക്ക് എടുക്കാം. വിശദമായി അറിയാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. വിവരണം: പി.കിഷോർ

As gold prices soar beyond affordability, a new business trend has emerged—renting gold jewelry instead of buying it. This concept el...

Mark as Played

പൊട്ടിപ്പോകും എന്നറിഞ്ഞുകൊണ്ടു തന്നെ കാലെടുത്തു വയ്ക്കുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. സിനിമയാണ് ബെസ്റ്റ് ഉദാഹരണം. എഴുപതുകളിൽ ഗൾഫിലേക്കു കൂട്ടത്തോടെ പോയ മലയാളികൾക്കു കാശ് ആയതോടെ സിനിമാ മോഹമുദിച്ചു. ഒരു പടം പിടിക്കണം, നാട്ടിൽ അറിയപ്പെടണം. കന്നിച്ചിത്രം നിർമിക്കാൻ കന്നി നിർമാതാവ് വരുന്നു. അനന്തരം കന്നിക്കാരൻ കുത്തുപാളയെടുത്ത് സ്ഥലം വിടുന്നു. ഈ കഥ മാറ്റമില്ലാതെ ഇന്നും തുടരുന്നുണ്ട്. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോ...

Mark as Played

യുകെയിൽ നിന്നു വന്ന ചങ്ങാതിക്ക് നാട്ടിൽ ഒസ്യത്തായി കിട്ടിയ പത്തുമുപ്പത് സെന്റ് സ്ഥലം വിൽക്കണം. കിട്ടുന്ന കാശ് അങ്ങോട്ടു കൊണ്ടു പോകാനാണ്. നാടുവിട്ടിട്ട് കാലമേറെ ആയതിനാൽ ഇവിടെ കാര്യങ്ങൾ എങ്ങനെയൊക്കെയാണു നടക്കുന്നതെന്നറിയില്ല. കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റ് ...

See omnystudio.com/listener for privacy information.

Mark as Played

ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. ട്രംപ് വീണ്ടും വന്ന് 4 വെള്ളിയാഴ്ച തികയും മുമ്പേ യുഎസിലാകെയുള്ള സ്ഥിതിയാണിത്. ബുൾസ് ഐ പോഡ്കാസ്റ്റിൽ കേൾക്കാം പി.കിഷോർ.

 

Donald Trump's new immigration policy has spark...

Mark as Played

ഒരു രാജ്യം വേറൊരു രാജ്യത്തിന്റെ സ്ഥലം വിലയ്ക്കു വാങ്ങുക! ഇതു പുതിയ കാര്യമൊന്നുമല്ല. ഗ്രീൻലാൻഡിനെ അമേരിക്ക വാങ്ങുന്ന അല്ലെങ്കിൽ പിടിച്ചെടുക്കുന്ന കാര്യം ട്രംപ് പറഞ്ഞപ്പോഴാണ് ലോകശ്രദ്ധയിൽ വന്നത്. ബലമായി പിടിച്ചെടുക്കാൻ അമേരിക്കയ്ക്കു കഴിയുമെങ്കിലും നടക്കുന്ന കാര്യമല്ല. അങ്ങനെയെങ്കിൽ നമുക്ക് നേപ്പാൾ, ഭൂട്ടാ‍ൻ, മാലി തുടങ്ങിയ ചിന്ന രാജ്യങ്ങളെ മണിക്കൂറു വച്ച് പിടിച്ചെടുക്കാവുന്നതേയുള്ളു. ഗോവ പിടിച്ചതു പോലെ. കൂടുതൽ കേൾക്കാം പി കിഷോറിന...

Mark as Played

റീലുകളിൽ പ്രശംസ കൊണ്ടു മൂടുന്ന വീട്ടിലൂണ് ഹോട്ടലിൽ പോയി നോക്കി. മുടുക്കിലൂടെ (ഇടുങ്ങിയ ഇടവഴി) കുറേ പോകുമ്പോൾ വീട്. വണ്ടികൾ പാർക്ക് ചെയ്യാൻ പറമ്പ്. വീട്ടിലെ ‘ഊൺസ്’ പക്ഷേ കാശിനു കൊള്ളില്ല. വൻ വിലയുള്ള നോൺവെജ് സ്പെഷ്യലുകളുണ്ട്. അതിൽപ്പിടിച്ചാണ് റീലുകളിലെ പ്രശംസ. തിരിച്ചിറങ്ങുമ്പോൾ പലരും പറഞ്ഞു പോകും– ഇത് ഒരു പൂ കൃഷി!  കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂ...

Mark as Played

ബുൾസ് ഐ പോഡ്കാസ്റ്റുമായി മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

Malayala Manorama Senior Correspondent P. Kishore's podcast...

See omnystudio.com/listener for privacy information.

Mark as Played

അമേരിക്കയിൽ കുടിയേറിയ ഇന്ത്യാക്കാർ പൊതുവേ ഡെം ആയിരുന്നു–ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ–റിപ്പബ്ളിക്കൻ. ഇന്ത്യാക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുത്ത ശിങ്കിടികളായിരുന്നല്ലോ. കോഴിക്കോട് എൻഐടിയിൽ പഠിച്ച പാലക്കാട് സ്വദേശി ഗണപതി രാമസ്വാമിയുടെ മകൻ. വിവേക് രാമസ്വാമിയുടെ ഭാര്യ അപൂർവ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ആന്ധ്രക്കാരി ഉഷ! അതോടെ വെളുത്ത അമേരിക്കക്കാർ ചിന്തിക്കാൻ തുടങ്ങി&nd...

Mark as Played

അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് സീരിയൽ കമ്പനി കെല്ലോഗ്സ് വന്നപ്പോൾ ഇന്ത്യൻ പ്രഭാത ഭക്ഷണ വിപണിയെ വിഴുങ്ങുമെന്നായിരുന്നു വീമ്പ്. ഇഡ്ഡലിയും അപ്പവും പുട്ടും പൂരിയും ഉള്ളപ്പോൾ നമുക്കെന്ത് കോൺഫ്ളേക്സ്? കെല്ലോഗ്സ് പാളീസായി. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

Malayala Manorama Senior Correspondent P. Kishore's podcast...

 

See omnystudio.com/listener for privacy information.

Mark as Played

പശ്ചാത്താപം എന്നു പറഞ്ഞാൽ ഇതാണ്. ഒരു രാജ്യം മുഴുവൻ പശ്ചാത്തപിക്കുന്നു. ബ്രിട്ടനാണ് രാജ്യം. ഒരു വാശിക്ക് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയി–ബ്രെക്സിറ്റ്! ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ ഒരുപാടു വാശിക്കും കയറി വരാനൊക്കില്ലല്ലോ. ബ്രിട്ടിഷ് എക്സിറ്റ് ആണു ബ്രെക്സിറ്റ് എങ്കിൽ ഇപ്പോഴത് ബ്രെഗ്രറ്റ് ആകുന്നു. ബ്രിട്ടിഷ് റിഗ്രറ്റ്!

Malayala Manorama Senior Correspondent P. Kishore's podcast...

See omnystudio.com/listener for privacy inf...

Mark as Played


ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ പയ്യൻ സ്കൂൾ ബസിൽ വച്ചു ഒരു ബിസിനസ് നടത്തി. ബാഗിൽ അമർ ചിത്രകഥയും ടിൻടിൻ കോമിക്സും മറ്റും കൊണ്ടുവരും. എന്നിട്ട് ബസിൽ മറ്റു കുട്ടികൾക്ക് വായിക്കാൻ വാടകയ്ക്കു കൊടുക്കും. അമർചിത്ര കഥ വായിക്കാൻ 25 പൈസ. ടിൻടിൻ ഒരു രൂപ. സ്കൂളിലെത്താൻ ബസിന് ഏകദേശം മുക്കാൽ മണിക്കൂർ വേണമെന്നതിനാൽ കച്ചവടം പൊടിപൊടിച്ചു. ആരോ ചൂണ്ടിക്കൊടുത്തു. അനധികൃത കച്ചവടം സ്കൂളിൽ ‘പിടിച്ചു’. മറ്റു കുട്ടികളുടെ മുന്നിൽ നിർത്തി പ്രിൻസ...

Mark as Played

വിദേശകോഫി ഷോപ്പിൽ ഓർഡർ എടുക്കുന്നതും കാപ്പി കൊടുക്കുന്നതും ഒന്നോ രണ്ടോ പേർ. തിരക്കുണ്ടെങ്കിൽ പേര് വിളിക്കും–കാപ്പിയും കടിയുണ്ടെങ്കിൽ അതും അങ്ങോട്ട് ചെന്ന് എടുക്കണം. കാപ്പി കുടിയെക്കാളും എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞോ, ലാപ്ടോപ്പുമായി വന്നു പണി ചെയ്തോ കുത്തിയിരിക്കുക എന്നതാണു ലക്ഷ്യം എന്നതിനാൽ ആർക്കും അതൊന്നും പ്രശ്നമല്ല. പക്ഷേ ഒറ്റയ്ക്കൊരാൾ കട ആകെ കാണാവുന്ന സ്ഥലത്ത് കണക്കു നോക്കുന്ന പോലെ ഇരിക്കുന്നു. അതാകുന്നു മുതലാളി...

Mark as Played

അമേരിക്കയിൽ ജോലി ചെയ്തിരുന്ന ഒരു യുവ ശാസ്ത്രജ്ഞൻ ഇന്ത്യയിൽ തിരികെയെത്തിയ ശേഷം സംഭവിച്ച ചില അമേരിക്കൻ ഇന്ത്യൻ അപാരതകൾ. കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് പി. കിഷോർ

See omnystudio.com/listener for privacy information.

Mark as Played

Popular Podcasts

    The latest news in 4 minutes updated every hour, every day.

    Therapy Gecko

    An unlicensed lizard psychologist travels the universe talking to strangers about absolutely nothing. TO CALL THE GECKO: follow me on https://www.twitch.tv/lyleforever to get a notification for when I am taking calls. I am usually live Mondays, Wednesdays, and Fridays but lately a lot of other times too. I am a gecko.

    The Joe Rogan Experience

    The official podcast of comedian Joe Rogan.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

    Dateline NBC

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.