ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന് തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്ലൈനില് കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്വതി. When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html
ഒരു സ്ത്രീക്ക് സ്വന്തം വീട്ടിൽ ഒരു മുറി വേണ്ടേ? വിവാഹിതയായി വേറെയൊരു വീട്ടിലേക്ക് പോയാലും സ്വന്തം വീട്ടിലെ മുറിയുടെ പ്രസക്തി എന്താണ്? അവളുടേതായി ഒരു ഇടം ലഭിക്കുക എന്നത് അത്യാവശ്യമല്ലേ? വ്യക്തിപരമായ ഇടം സ്ത്രീകളുടെ ആഢംബരമല്ല, മറിച്ച് ഒരു അത്യാവശ്യമാണ്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്'
What does it mean for a woman to truly have space, physically, emotionally, intellectually, in her own home, even within the bonds of ma...
കുഞ്ഞ് ആരുടേതാണ് എന്ന ചോദ്യത്തിന് നിറയെ ഉത്തരങ്ങൾ ഉണ്ടാകും. എന്നാൽ അടിസ്ഥാനപരമായി കുഞ്ഞിന്റെ വളർച്ചയിൽ അമ്മയുടെ സ്ഥാനം പലപ്പോഴും ചർച്ചകൾക്ക് വഴി തുറക്കാറുണ്ട്. കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്ന അമ്മ സാധാരണയും, അത് ചെയ്യുന്ന അച്ഛൻ അത്ഭുതവുമാകുന്ന കാലം മാറി തുടങ്ങിയോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്'
here will be many answers to the question, "Whose child is it?" However, fundamentally, the mother's place in a child's develop...
മേക്കപ്പ് ഇടുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും പെൺകുട്ടികൾ വിമർശിക്കപ്പെടുന്നുണ്ടോ? ഇതിനെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളിലേക്ക് കണ്ണോടിച്ചാലോ? ചില സൗന്ദര്യ മാനദണ്ഡങ്ങൾ ഇപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തുന്നത് എങ്ങനെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്'
Why are girls criticized for wearing makeup and dressing up, while boys often go unnoticed? In this episode, we dive into the double standar...
എന്തുകൊണ്ടാണ് അമ്മായിയമ്മ-മരുമകൾ ബന്ധത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത്? അത് ചിലരുടെ സ്വഭാവം കൊണ്ടാണോ? അതോ പുരുഷാധിപത്യമനോഭാവം കാരണമാണോ? ഇത്തരം അധികാര പോരാട്ടങ്ങളെ ഒറ്റപ്പെട്ട ഗാർഹിക നാടകങ്ങളായിട്ടല്ല പരിഗണിക്കേണ്ടത്. പുരുഷാധിപത്യ സംവിധാനങ്ങൾ വീടുകളിലും പ്രവർത്തിക്കുമല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്'
Why are so many mother-in-law and daughter-in-law relationships marked by conflict? Is it personality or patriarchy? Thi...
സ്വയം സ്വതന്ത്രരായ സ്ത്രീകളുടെ ശക്തിയും ശബ്ദവും ഏതു തരത്തിലാണ് മനസിലാക്കാറുള്ളത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്'
Exploring the strength, resilience, and voices of self-independent women, this episode of Ayinu podcast dives into the essence of point of view of female. We discuss empowerment, equality, and the journey of women reclaiming their space, unapologetically and powerfully. Listen to the Manorama O...
വരുമാനമുള്ള സ്ത്രീയുടെ പണം വിനിമയം ചെയ്യേണ്ടത് ആരാണ്? എന്തൊരു ചോദ്യമാണ് അത്. എന്നാൽ പണം സമ്പാദിക്കുന്ന സ്ത്രീകളിൽ സ്വയം അത് ചിലവാക്കാനുള്ള 'സ്വാതന്ത്ര്യം' അനുഭവിക്കുന്നവർ ചുരുക്കമാണത്രേ. അങ്ങനെ ഒരു സാമൂഹികക്രമം എങ്ങനെ ഉണ്ടായി. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്'
See omnystudio.com/listener for privacy information.
'വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ തന്നെ അവനെപ്പറ്റി അറിയാമായിരുന്നു' എന്ന് വെളിപ്പെടുത്തുന്ന അച്ഛൻ എങ്ങനെയാണ് സ്വന്തം മകളെ അതേയിടത്തേക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നത്? അതിന്റെ പേരാണ് സമൂഹ നിർമിതി. സ്ത്രീയുടെ സ്വത്വത്തെ പരിഗണിക്കാത്ത സാമൂഹികക്രമം നിലവിലുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
How can a father who reveals, 'I knew about him right after the wedding engagement was fina...
സ്ത്രീ സർവംസഹയാകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അതിൽ ഒരു പുതുമയും ഇല്ല എന്നതിലാണ് കാര്യം അല്ലേ? സഹനവും അതിനോട് അനുബന്ധിച്ച പ്രവർത്തികളും ഏതൊരു മനുഷ്യനും ചിലപ്പോളൊക്കെ ആവശ്യം വരാറുണ്ട്. എന്നാൽ അത് സമൂഹത്തിന്റെ അധികാരശ്രേണിയിലെ താരതമ്യേന താഴെത്തട്ടിലുള്ള സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത് ആശാസ്യമല്ലല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
What is your opinion on women be...
This episode explores how women, in Kerala and across the globe, face daily moral policing shaped by patriarchy, society, religion, and state. Told from a female perspective, it amplifies the voices of famale who resist these controls. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.
പുരുഷാധിപത്യത്തിലൂന്നിയ സമൂഹത്തിന്റെ സ്വാധീനത്താൽ രൂപപ്പെട്ട ദൈനംദിന സദാചാര പൊലീസിങ്ങിനെ ലോകമെമ്പാടുമുള്ള സ്ത്രീകൾ എ...
സ്ത്രീകളുടെ പൊതുവിടം ഏതാണ്? പൊതുസ്ഥലങ്ങളിലെ സന്തോഷകരമായ നിമിഷങ്ങളെ പോലും സമൂഹം എങ്ങനെ കഠിനമായി വിമർശിക്കുന്നു എന്നതിനെക്കുറിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ചില നോട്ടങ്ങളുടെ രീതിയെക്കുറിച്ച് കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
In this episode, we dive into how society harshly critiques women's public appearance and even their joyful moments in public. From body shami...
ഓരോ കുട്ടിയും മാതാപിതാക്കളുംഅറിഞ്ഞിരിക്കേണ്ട കാര്യമാണ് 'നല്ല സ്പർശനവും മോശം സ്പർശനവും'. സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പർശനങ്ങൾ തമ്മിലുള്ള വ്യത്യാസം പ്രായത്തിനനുസരിച്ച് വ്യക്തവും വിശദവുമായ രീതിയിൽ കുട്ടികളെ എങ്ങനെ പറഞ്ഞു മനസിലാക്കാം? ഭയമോ ആശയക്കുഴപ്പമോ സൃഷ്ടിക്കാതെ, അനുചിതമായ പെരുമാറ്റം തിരിച്ചറിയാനും പ്രതികരിക്കാനും തടയാനുമുള്ള മാർഗം കുട്ടികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ശാക്തീകരണം നൽകുക എന്നതാണ്. ശരിയായ സമയത്ത് ശരിയാ...
'ഭാര്യ' എന്ന വാക്കിന്റെ അർഥം എന്താണ്? ആരുടെയെങ്കിലും സ്വകാര്യസ്വത്ത് ആണോ? ഭർത്താവ് മരിച്ചാൽ ഭാര്യയായിരുന്നവൾ അനുശാസിക്കേണ്ട സാമൂഹിക ദൗത്യങ്ങൾ എന്തെല്ലാമാണ്? ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യങ്ങളിൽ സമൂഹത്തിന് ഇടപെടാനുള്ള അതിർവരമ്പുകൾ ഏതാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
What is the meaning of the word 'wife'. Is she someone's private property? What are the social re...
ഓരോ തലമുറയ്ക്കും അവരുടേത് മാത്രമായ ചില സവിശേഷതകൾ ഉണ്ടാകും. തലമുറകൾ തമ്മിൽ ഏറ്റുമുട്ടുന്നത് എന്തുകൊണ്ടാണ്? ആ വിടവ് മനസിലാക്കാൻ മനഃശാസ്ത്രം സഹായിക്കുമോ? ക്ലാസിക് മനോവിശ്ലേഷണ സിദ്ധാന്തങ്ങളുടെ കാഴ്ചയിലൂടെ 'തലമുറ വിടവിന്റെ' വേരുകൾ പരിശോധിക്കാം. ഫ്രോയിഡിന്റെ അധികാരത്തെയും കലാപത്തെയും കുറിച്ചുള്ള ആശയങ്ങൾ മുതൽ എറിക്സന്റെ ഐഡന്റിറ്റി ക്രൈസിസ്, യുങ്ങിന്റെ വ്യക്തിത്വ യാത്ര എന്നിവ വരെ മനസിലാക്കി മനുഷ്യ ബന്ധങ്ങളിലെ പാറ്റേണുകൾ എങ്ങനെ രൂപപ്പെടുന്ന...
മനുഷ്യരെ തരം തിരിക്കാൻ പല രീതികളുണ്ട്. അതിൽ ഒരു മനുഷ്യന്റെ സ്വത്വം പരിഗണിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
There are many ways to categorize humans. What are the problems that arise when a person's identity is considered in this categorization? Listen to Manorama Online podcast 'Ayinu?'. Listen to Manorama Online Podcast Ainu. ...
പരസ്പരം സംസാരിക്കുന്ന മനുഷ്യർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഓരോ കൂട്ടത്തിലും ചർച്ചകളിലും മനുഷ്യന്മാർ പാലിക്കേണ്ട അടിസ്ഥാന മര്യാദ ഇണയെ തേടുന്ന കാര്യത്തിലും ബാധകമാണ്. എല്ലാ ചോദ്യങ്ങളും 'സമ്മതം ചോദിക്കൽ' അല്ല എന്നും മനസിലാക്കേണ്ടതുണ്ട്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
What are the things people should be mindful of when talking to each other? The basic etiquette that hu...
സിനിമ കാണുന്നവരെ സ്വാധീനിക്കുന്നത് എന്തൊക്കെയാണ്? നായികയും നായകനും പറയുന്ന കാര്യങ്ങൾ ഏറ്റുപറയുന്നതും, അവരുടെ ഉടുപ്പുകളുടെ നിറവും വിന്യാസവും അനുകരിക്കുന്നവരാണല്ലോ മനുഷ്യർ. അപ്പോൾ ഉറപ്പായും സിനിമയിലെ അക്രമദൃശ്യങ്ങൾ മനുഷ്യനെ അക്രമകാരി ആക്കില്ലേ? എങ്കിൽ എന്തുകൊണ്ട് നല്ല സിനിമകൾ കാണുന്നവരെല്ലാം 'നന്മമരങ്ങൾ' ആകുന്നില്ല? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
What are the factor...
സ്ത്രീകളുടെ യാത്ര ശ്രദ്ധിച്ചിട്ടുണ്ടോ? അവർ യാത്ര പോകുമ്പോൾ ചില കാണാച്ചരടുകൾ പ്രത്യക്ഷപ്പെടാറുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
What will happened female started travel as per their wish? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.
See omnystudio.com/listener for privacy information.
വിദേശത്തുനിന്നും ഭാര്യ അയയ്ക്കുന്ന പണം ധൂർത്തടിച്ചു ചെലവാക്കിയ ഭർത്താവ്, ഭാര്യയുടെ വരവ് പ്രമാണിച്ച് പണം സ്വരൂപിക്കാൻ ബാങ്ക് കൊള്ള നടത്തുന്നു. അപ്പോൾ ഭാര്യയെ പേടിയുള്ളതുകൊണ്ടാണ് ഇയാൾ ഇങ്ങനെയൊരു കടുംകൈ കാണിച്ചതെന്ന വാദത്തിനു പ്രസക്തിയുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
A husband who squandered the money his wife sent from abroad attempts a bank robbery to gather m...
പിഞ്ചുകുഞ്ഞിനെ മാറോടു ചേർത്ത് ജോലി ചെയ്യുന്ന അമ്മയെ പുകഴ്ത്തുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.
Is there anything wrong with praising a mother who works while holding her baby close to her chest? Listen to Manorama Online Podcast Ainu. Lakshmi Parvathy is speaking here.
See omnystudio.com/listener for privacy information.
ജനം എന്ന വാക്ക് മനസിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവെ സമൂഹജീവിയായ മനുഷ്യവർഗത്തിന് സ്വഭാവം നിർണയിക്കാൻ ഈ 'ആൾക്കൂട്ട ബോധം' കാരണമാകാറുണ്ട്. ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽകുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽകുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? ക...
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com
It’s 1996 in rural North Carolina, and an oddball crew makes history when they pull off America’s third largest cash heist. But it’s all downhill from there. Join host Johnny Knoxville as he unspools a wild and woolly tale about a group of regular ‘ol folks who risked it all for a chance at a better life. CrimeLess: Hillbilly Heist answers the question: what would you do with 17.3 million dollars? The answer includes diamond rings, mansions, velvet Elvis paintings, plus a run for the border, murder-for-hire-plots, and FBI busts.
The World's Most Dangerous Morning Show, The Breakfast Club, With DJ Envy, Jess Hilarious, And Charlamagne Tha God!
Does hearing about a true crime case always leave you scouring the internet for the truth behind the story? Dive into your next mystery with Crime Junkie. Every Monday, join your host Ashley Flowers as she unravels all the details of infamous and underreported true crime cases with her best friend Brit Prawat. From cold cases to missing persons and heroes in our community who seek justice, Crime Junkie is your destination for theories and stories you won’t hear anywhere else. Whether you're a seasoned true crime enthusiast or new to the genre, you'll find yourself on the edge of your seat awaiting a new episode every Monday. If you can never get enough true crime... Congratulations, you’ve found your people. Follow to join a community of Crime Junkies! Crime Junkie is presented by audiochuck Media Company.